Advertisment

സര്‍ക്കാര്‍ സ്ഥാപനങ്ങളും റീസൈക്ലിംഗ് ബിന്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നു

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുതികള്‍ക്കിടയില്‍ അയര്‍ലണ്ടില്‍ കുടുംബങ്ങളുടെ മാലിന്യ പരിപാലന ചെലവുകളും വര്‍ധിക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രൈവറ്റ് കമ്പനികളും അവരുടെ ബിന്‍ ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടിയിരുന്നു. ഇപ്പോള്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ബോര്‍ഡ് നാ മോന റീസൈക്ലിംഗും ബിന്‍ ചാര്‍ജില്‍ 1.70 യൂറോയുടെ വര്‍ധന വരുത്തുകയാണ്.

Advertisment

publive-image

അതോടെ അടുത്തമാസം മുതല്‍ വേസ്റ്റ് ബിന്‍ ലിഫ്റ്റിന്റെ നിരക്ക് 1.13 യൂറോ വര്‍ധിച്ച് 10.25 യൂറോയാകും.ഉയര്‍ന്ന ഇന്ധനച്ചെലവിന്റെ പേരിലാണ് നിരക്ക് കൂട്ടുന്നത്.ഈ വര്‍ഷമിത് രണ്ടാം തവണയാണ് കമ്പനി ബിന്‍ ചാര്‍ജ് കൂട്ടുന്നത്.ഈ വര്‍ഷം ഫെബ്രുവരിയിലും ബിന്‍ ചാര്‍ജ് രണ്ട് യൂറോ കൂട്ടിയിരുന്നു.കില്‍ഡെയര്‍ ആസ്ഥാനമായ കമ്പനിയ്ക്ക് ലെയിന്‍സ്റ്ററിലും നോര്‍ത്ത് മണ്‍സ്റ്ററിലും ഉള്‍പ്പടെ കമ്പനിക്ക് 140,000 ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്.

പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ സാധാരണ കുടുംബങ്ങള്‍ വിലക്കയറ്റം മൂലം നട്ടംതിരിയുകയാണ്. അതിനിടെയാണ് ബിന്‍ ചാര്‍ജ് കൂടി അമിതഭാരമാകുന്നത്.സാധാരണ കുടുംബത്തിന് പ്രതിവര്‍ഷം 1,000 യൂറോയിലേറെ വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവ് വരും. ഹീറ്റിംഗ് ഓയിലിന്റെ നിരക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഇരട്ടിയായി വര്‍ധിച്ചിരുന്നു.ടാക്സി നിരക്കുകളില്‍ 12%വും അടുത്തിടെ വര്‍ധിച്ചിരുന്നു.

അസാധാരണമായ ചെലവ് വര്‍ദ്ധനയുടെ പശ്ചാത്തലത്തിലാണ് ചാര്‍ജ് കൂട്ടുന്നതെന്ന് ബോര്‍ഡ് നാ മോന പറഞ്ഞു.ആളുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന അറിയാമെങ്കിലും ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.ഒരു വര്‍ഷത്തെ സര്‍വീസ് ചാര്‍ജ് അടയ്ക്കാവുന്നതിന് പുറമേ പേ-ബൈ-വെയ്റ്റ് ,പേ-ബൈ-ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പ്ലാനുകളുണ്ടെന്നും കമ്പനി പറഞ്ഞു.

കഴിഞ്ഞ മാസം 3,60,000 റസിഡന്‍ഷ്യല്‍ ഉപഭോക്താക്കളുള്ള പാണ്ട റീസൈക്ലിംഗും ഈ മാസം മുതല്‍ ബിന്‍-ലിഫ്റ്റ് ചാര്‍ജുകള്‍ 12.4% കൂട്ടിയിരുന്നു.അര്‍ധ വാര്‍ഷിക സര്‍വ്വീസ് ചാര്‍ജ് 62.50 യൂറോ വരെയും വാര്‍ഷിക ചാര്‍ജ് 125 യൂറോ വരെയുമാണ് കൂട്ടിയത്.കഴിഞ്ഞ ഡിസംബറിലും പാണ്ട റീസൈക്ലിംഗ് ബിന്‍ ലിഫ്റ്റിംഗ് ചാര്‍ജ് 4.8%(1.20 യൂറോ) കൂട്ടിയിരുന്നു.ഈ വര്‍ധനവോടെ കുടുംബങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ബിന്‍ ചാര്‍ജിനത്തില്‍ പ്രതിവര്‍ഷം 50 യൂറോ അധികം നല്‍കേണ്ടി വന്നിരുന്നു.കഴിഞ്ഞ വര്‍ഷം, തോണ്‍ടണ്‍ വേസ്റ്റും വാര്‍ഷിക സര്‍വീസ് ചാര്‍ജ് 70 യൂറോയില്‍ നിന്ന് 75 യൂറോയായി ഉയര്‍ത്തിയിരുന്നു.

Advertisment