Advertisment

അയര്‍ലണ്ടിലെ ‘കുടിയന്മാര്‍ ‘ മദ്യപ ശീലത്തെ അംഗീകരിക്കാനും വെളിപ്പെടുത്താനും മടി കാട്ടുന്നതായി ഗവേഷണം

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആളുകള്‍ അവരുടെ മദ്യപാന ശീലത്തെ അംഗീകരിക്കാനും വെളിപ്പെടുത്താനും മടി കാട്ടുന്നതായി ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ ഏറ്റവും പുതിയ ഗവേഷണം പറയുന്നു. സ്ഥിരമായി മദ്യപിക്കുന്ന മൂന്നില്‍ രണ്ടുപേരും മദ്യപാനം അമിതമായ അളവിലാണെന്ന് തിരിച്ചറിയാത്തവരാണെന്ന് പഠനം പറയുന്നു.ഇത് ഇവരുടെ ആരോഗ്യം തകരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 7,000ത്തിലധികം വ്യക്തികളുടെ മദ്യപാന രീതികള്‍ ഗവേഷകര്‍ പരിശോധിച്ച് നടത്തിയ ഗവേഷണമാണ് ഈ ‘വെളിവില്ലായ്മ’ ബോധ്യപ്പെടുത്തുന്നത്.

Advertisment

publive-image

അമിത മദ്യപാനികള്‍ പോലും കൂടുതല്‍ കഴിക്കുന്നവരാണെന്നത് അംഗീകരിക്കുന്നില്ല.മദ്യപിക്കുന്ന മൂന്നിലൊന്ന് ആളുകളും മിതമായേ അടിക്കാറുള്ളു എന്ന് പറയുന്നവരുമാണ്. എന്നാല്‍ ഇത്തരം സര്‍വ്വേ അനുസരിച്ചുള്ള കണക്കുകളാകട്ടെ രാജ്യത്തെ മദ്യ വില്‍പ്പനയുമായി തീരെ പാരുത്തപ്പെടുന്നുമില്ല. ഇതാണ് പ്രശ്നം. കുടിക്കുന്ന മദ്യത്തിന്റെ അളവിനെ കുറച്ചുകാണുകയോ അങ്ങനെ കാണിക്കുകയോ ചെയ്യുന്ന പ്രവണതയാണിതെന്ന് എച്ച് ആര്‍ ബി ഗവേഷണം പറയുന്നു.

മദ്യപാന ശീലം നിഷേധിക്കുന്നതില്‍ സ്ത്രീകള്‍ മുന്നിലാണെന്ന് ഗവേഷണം പറയുന്നു. 10 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് അമിത മദ്യപാനമുണ്ടെന്ന് അംഗീകരിച്ചത്.ആണുങ്ങളെ സംബന്ധിച്ചിടത്തോളം അഞ്ചില്‍ ഒരാള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.അയര്‍ലണ്ട് മദ്യ സംസ്‌കാരമുള്ളതാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമിതമായ മദ്യപാനം സാധാരണവല്‍ക്കരിക്കപ്പെട്ടിട്ടുമുണ്ട്.എന്നാല്‍ മദ്യപാനത്തിന്റെ ഹാനികരമായ പാറ്റേണുകളെക്കുറിച്ചുള്ള അവബോധം കുറവാണെന്ന് പഠനം കണ്ടെത്തിയതായി എച്ച് ആര്‍ ബി റിസര്‍ച്ച് ഓഫീസര്‍ ഡീര്‍ഡ്രെ മോംഗന്‍ പറഞ്ഞു.

അപകടകരമായ നിലയിലാണ് മദ്യപിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ലെന്ന് ഡോ മോംഗന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ വിപുലമായ ബോധവല്‍ക്കരണവും ഇടപെടലുകളും ആവശ്യമാണെന്ന് ഡോ. മോംഗന്‍ പറഞ്ഞു.പ്രായമായവരും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുമായവര്‍ അപകടകരമായ മദ്യപാനത്തെക്കുറിച്ച് ബോധവാന്മാരാകാനുള്ള സാധ്യത കുറവാണ്.അതേസമയം അപകടകരമായ മദ്യപാനത്തെ രീതികളെക്കുറിച്ച് ബോധ്യമുള്ള ചെറുപ്പക്കാരായ ഒരു കൂട്ടം മദ്യപാനികളുണ്ടെന്നും ഇദ്ദേഹം പറയുന്നു

Advertisment