Advertisment

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം തിങ്കളാഴ്ച

author-image
athira kk
Updated On
New Update

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ തിങ്കളാഴ്ച. പതിനായിരങ്ങളാണ് അവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നത്. ദിവസം മുഴുവനും കാത്തുനില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍, യാത്ര ഒഴിവാക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ജനപ്രവാഹം തുടരുകയാണ്.

Advertisment

publive-image

16 മണിക്കൂര്‍ വരെ കാത്തുനിന്നാണ് പലര്‍ക്കും വെസ്ററ്മിന്‍സ്ററര്‍ ഹാളില്‍ മൃതദേഹത്തിനടുത്തെത്താന്‍ സാധിച്ചത്. ഇംഗ്ളണ്ടിന്റെ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം 13 മണിക്കൂര്‍ വരി നിന്നാണ് രാജ്ഞിക്ക് ആദരം അര്‍പ്പിച്ചത്. നാളെയാണു സംസ്കാരച്ചടങ്ങുകള്‍.

വെള്ളിയാഴ്ച രാത്രി ചാള്‍സ് രാജാവും മൂന്നു സഹോദരങ്ങളും രാജ്ഞിയുടെ മൃതദേഹത്തിനരികെ മൗനം ആചരിച്ചു. പിന്നീട് വില്യവും ഹാരിയും അടക്കം രാജ്ഞിയുടെ എട്ട് കൊച്ചുമക്കളും എത്തിയിരുന്നു.

തിങ്കളാഴ്ച അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങള്‍ പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ നടത്തി.

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കം നൂറിലേറെ രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തില്‍ വെസ്ററ്മിന്‍സ്ററര്‍ ആബിയിലാണു സംസ്കാരച്ചടങ്ങുകള്‍. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിന്‍ഡ്സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.

Advertisment