Advertisment

പുടിന് ലക്ഷ്യം നേടാനാവില്ല: പെന്റഗണ്‍

author-image
athira kk
Updated On
New Update

വാഷിങ്ടണ്‍: യുക്രെയ്നില്‍ അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ലെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ സ്കോട്ട് ബെറിയര്‍.

Advertisment

publive-image

ഈ മാസം ആദ്യം മുതല്‍ യുക്രെയ്ന്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ റഷ്യ കനത്ത തിരിച്ചടി നേരിടുന്നു എന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. വടക്കുകിഴക്കന്‍ മേഖലയില്‍ നഷ്ടമായ വലിയ ഭൂഭാഗങ്ങള്‍ യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചു കഴിഞ്ഞു എന്നും ബെറിയര്‍ സ്ഥിരീകരിക്കുന്നു.

''പുടിന്‍ ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്താണാ തീരുമാനമെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍, യുദ്ധം എത്രനാള്‍ തുടരുമെന്നത് വൈകാതെ എടുക്കാനിരിക്കുന്ന ആ തീരുമാനത്തെ അടിസ്ഥാനമാക്കിയാകും'' ~ സ്കോട്ട് ബെറിയര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment