Advertisment

തുര്‍ക്കിഷ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ അങ്കില്‍ അലി അന്തരിച്ചു

author-image
athira kk
Updated On
New Update

ജൊഹാനസ്ബര്‍ഗ്: അങ്കിള്‍ അലി എന്നറിയപ്പെടുന്ന തുര്‍ക്കിഷ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ അലി കതിര്‍സിയോഗ്ളു അന്തരിച്ചു. 82 വയസായിരുന്നു.

Advertisment

publive-image

നെല്‍സണ്‍ മണ്ടേലയുടെ അഭ്യര്‍ഥന പ്രകാരം ദക്ഷിണാഫ്രിക്കയില്‍ ആത്മീയ കേന്ദ്രം സ്ഥാപിച്ചതിലൂടെയാണ് വ്യവസായി കൂടിയായ അദ്ദേഹം ആഗോള പ്രശസ്തിയാര്‍ജിച്ചത്.

അദ്ദേഹം നിര്‍മിച്ച നിസാമിയ മസ്ജിദ് കേവല പ്രാര്‍ഥനാലയമായിരുന്നില്ല. സ്കൂള്‍, ക്ളിനിക്ക്, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹാള്‍, ഇസ്ലാമിക് മ്യൂസിയം, വാണിജ്യ സമുച്ചയം എന്നിവ ഇതിനോടനുബന്ധമായി നിര്‍മിച്ചിരുന്നു.

വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ഭാര്യ നെക്ല രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.

Advertisment