Advertisment

മൂന്നു ബില്യണ്‍ യൂറോയുടെ കോസ്റ്റ് ഓഫ് ലിവിംഗ് ബജറ്റ് പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്നു

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ വര്‍ധിച്ച ജീവിതച്ചെലവുകളില്‍ തുണയാകാന്‍ മൂന്നു ബില്യണ്‍ യൂറോയുടെ കോസ്റ്റ് ഓഫ് ലിവിംഗ് ബജറ്റ് പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്നു.

Advertisment

publive-image

ജീവിതച്ചെലവുകള്‍ മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് സ്റ്റേറ്റ് പെന്‍ഷന്‍, ആഴ്ചകള്‍ തോറുമുള്ള സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേയ്‌മെന്റുകള്‍, ചൈല്‍ഡ് ബെനഫിറ്റ് എന്നിവയുടെ ഡബിള്‍ പേയ്‌മെന്റ് സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

പാക്കേജ് പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും

സര്‍ക്കാരിന്റെ പാക്കേജ് പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. അതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.ഒക്ടോബറിലോ നവംബറിലോ ഈ ഒറ്റത്തവണ സഹായം ലഭിക്കുമെന്നാണ് കരുതുന്നത്.സാധാരണ ക്രിസ്മസിന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേയ്‌മെന്റുകളുടെ ഡബിള്‍ പേമെന്റ് നല്‍കാറുണ്ട്. അതിന് പുറമേയാകും ഈ സഹായം നല്‍കുന്നത്.

ചൈല്‍ഡ് കെയറിനും സോഷ്യല്‍ പ്രൊട്ടക്ഷനുമായി വര്‍ദ്ധിച്ച ചെലവുകള്‍ക്കായി 1.3 ബില്യണ്‍ യൂറോയാണ് നീക്കിവെച്ചിട്ടുള്ളത്. അതിനാല്‍ പാക്കേജ് വലുതാണെങ്കിലും, ക്ഷേമ പേയ്‌മെന്റുകളിലും സ്റ്റേറ്റ് പെന്‍ഷനിലും സ്ഥിരമായ വര്‍ധനവ് 10യൂറോയ്ക്ക് മുകളിലുണ്ടാകില്ലെന്നാണ് ഉന്നതകേന്ദ്രങ്ങല്‍ നല്‍കുന്ന സൂചന.കുട്ടികളുള്ള കുടുംബങ്ങളിലെ ഏറ്റവും ആവശ്യക്കാരെ ലക്ഷ്യമിട്ടായിരിക്കും ബജറ്റ് പായ്ക്കേജെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മക് ഗ്രാത് പറഞ്ഞു.

അതേ സമയം, ഫെബ്രുവരി അവസാനത്തോടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 9% വാറ്റ് നിരക്ക് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പായ്ക്കേജില്‍ ഇവയൊക്കെ….

ഒക്ടോബര്‍, ഡിസംബര്‍, ഫെബ്രുവരി മാസങ്ങളിലെ ഇലക്ട്രിസിറ്റി ബില്ലുകളുടെ മൂന്ന് ക്രെഡിറ്റുകളും ഫ്യുവല്‍ അലവന്‍സും ഈ പായ്ക്കേജിലുണ്ടാകും.പബ്ലിക് ട്രാന്‍സ് പോര്‍ട്ടിലെ നിലവിലെ ഇളവുകളും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ചതും തുടരും.

വര്‍ധിച്ച ഊര്‍ജ ബില്ലുകള്‍ മൂലം പ്രതിസന്ധി നേരിടുന്ന കമ്പനികളെ സഹായിക്കുന്നതിന് ടാക്സ് സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും പരിഗണിക്കുന്നുണ്ട്.

പ്രതിപക്ഷ നിര്‍ദ്ദേശം

വാടക, എനര്‍ജി, ഫുഡ് എന്നിവയുടെ വില നിയന്ത്രിക്കാന്‍ പദ്ധതിയുണ്ടാകണമെന്ന് സോഷ്യലിസ്റ്റ് ടിഡി മിക്ക് ബാരി ആവശ്യപ്പെട്ടു.ഫെബ്രുവരി അവസാനം വരെ ഇലക്ട്രിസിറ്റി നിരക്ക് കുറയ്ക്കണമെന്ന് സിന്‍ഫെയ്‌നിന്റെ വിദ്യാഭ്യാസ വക്താവ് ആവശ്യപ്പെട്ടു.

Advertisment