Advertisment

പുടിനനു മേല്‍ യുദ്ധക്കുറ്റം ചുമത്തണം: യൂറോപ്യന്‍ യൂണിയന്‍

author-image
athira kk
Updated On
New Update

ബ്രസല്‍സ്: യുക്രെയ്നില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനു മേല്‍ യുദ്ധക്കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ചെക്ക് റിപ്പബ്ളിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്സ്കി.

Advertisment

publive-image

സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21ാം നൂറ്റാണ്ടില്‍ സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണം ചിന്തിക്കാനും അംഗീകരിക്കാനും കഴിയാത്തതാണ്. പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ രൂപവത്കരിച്ച് അന്വേഷണം നടത്തി വസ്തുത കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ജാന്‍ ലിപാവ്സ്കി പറഞ്ഞു.

യുക്രെയ്ന്‍ പ്രത്യാക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയ ഇസിയം മേഖലയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് യുക്രെയ്ന്‍ പറയുന്നു. വനമേഖലയില്‍ കൂടുതല്‍ കുഴിമാടങ്ങളുണ്ടാകാമെന്ന് കരുതുന്നു.

ഖാര്‍കിവ് മേഖലയില്‍ പത്തിലേറെ മര്‍ദന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആരോപിച്ചു.

റഷ്യ സിവിലിയന്‍മാര്‍ക്കു നേരേ നേരെ വ്യാപക ആക്രമണം നടത്തുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും ആരോപിച്ചു. നേരത്തെ യൂറോപ്യന്‍ യൂനിയന്‍ കമീഷന്‍ മേധാവി ഉര്‍സുല വോന്‍ഡെര്‍ ലെയനും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Advertisment