Advertisment

ഫ്രാന്‍സിസ് അവസാന മാര്‍പാപ്പ?

author-image
athira kk
Updated On
New Update

പാരീസ്: ലോകം 2023ലേക്ക് കടക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ 2023നെക്കുറിച്ച് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നോസ്ട്രഡാമസ് പതിനാറാം നൂറ്റാണ്ടില്‍ നടത്തിയ പ്രവചനങ്ങള്‍ സജീവ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നു.

Advertisment

publive-image

1555ല്‍ പുറത്തിറങ്ങിയ ലെസ് പ്രോഫറ്റീസ് എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നവര്‍, അടുത്ത വര്‍ഷം പുതിയ മാര്‍പ്പാപ്പ അധികാരമേല്‍ക്കുമെന്നു പറയുന്നു. പുതിയ മാര്‍പാപ്പ വിവാദപുരുഷനാകുമെന്നാണ് മറ്റൊരു വ്യാഖ്യാനം. ഇതൊന്നുമല്ലെന്നും, ഇപ്പോഴത്തെ പാപ്പയായ ഫ്രാന്‍സിസ് ഒന്നാമന്‍ ലോകത്തെ അവസാനത്തെ മാര്‍പാപ്പയായിരിക്കുമെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.

ഏകദേശം 6,338 പ്രവചനങ്ങളാണ് നോസ്ട്രഡാമസിന്റെ പുസ്തകത്തിലുള്ളത്. 2023ല്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്നും ഏഴുമാസം നീണ്ടുനില്‍ക്കുന്ന മഹായുദ്ധത്തില്‍ ആളുകള്‍ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. രണ്ട് ലോക ശക്തികള്‍ ചേര്‍ന്ന് പുതിയൊരു സഖ്യമുണ്ടാവുമെന്നും സഖ്യം അധികകാലം നീണ്ടു നില്‍ക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നുണ്ടത്രേ.

ചുവന്ന ഗ്രഹത്തിലെ വെളിച്ചം കെടുമെന്നാണ് മറ്റൊരു പ്രവചനം. ആകാശത്തുനിന്നു വരുന്ന തീ രാജകൊട്ടാരത്തില്‍ പതിക്കുമെന്ന പ്രവചനത്തിനും വ്യാഖ്യാനങ്ങള്‍ ഏറെയാണ്. ഇത് ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ലോകത്ത് പുതിയ അധികാര ശക്തിയുണ്ടാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

Advertisment