Advertisment

ആണവ നിലയത്തിനു നേരേ റഷ്യന്‍ മിസൈല്‍ ആക്രമണം

author-image
athira kk
Updated On
New Update

കീവ്: യുക്രെയ്നില്‍ വീണ്ടും ആണവ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ആണവോര്‍ജ നിലയത്തിനു നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം റിയാക്ടറുകളെ ബാധിച്ചില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകര്‍ന്നു.

Advertisment

publive-image

മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ന്‍ ന്യൂക്ളിയര്‍ പവര്‍ പ്ളാന്റിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. സ്ഫോടനത്തിന്റെയും തുടര്‍ന്ന് 2 തീഗോളങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആണവ ഭീകരപ്രവര്‍ത്തനമാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ന്‍ ആരോപിച്ചു.

ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ 8 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. വടക്കന്‍ ഹര്‍കിവിലെ ഒരു ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തില്‍ 4 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

Advertisment