Advertisment

ഹാംബുര്‍ഗ് മലയാളികള്‍ തിരുവോണം ആഘോഷിച്ചു

author-image
athira kk
Updated On
New Update

ഹാംബുര്‍ഗ്: ഹാംബുര്‍ഗ് മലയാളികളുടെ ഓണാഘോഷം ഇത്തവണയും വ്യത്യസ്തമായി. ശനിയാഴ്ച നടന്ന പരിപാടികളില്‍ അറുപതോളം ആളുകള്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി ഹാംബുര്‍ഗിലെ തുറമുഖത്തിന്റെ ജന്മദിനവും ഞായറാഴ്ച്ച പ്രശസ്തമായ ഒക്ടോബര്‍ ഫെസ്ററും ആഘോഷിച്ചു.

Advertisment

publive-image

ഈവര്‍ഷം പുതുതായി ഹാംബുര്‍ഗില്‍ എത്തിയ മലയാളികളെ പരിചയപ്പെടുത്തലിനു ശേഷം വടംവലി,ഓണപ്പാട്ടുകള്‍, തിരുവാതിര, കസേരകളി, അപ്പംകടി മത്സരം, ബലൂണ്‍ പൊട്ടിക്കല്‍, ലെമണ്‍ മിറ സ്പൂണ്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ തുടങ്ങിയവ മല്‍സരങ്ങളും നടന്നു. റോണി ജോണ്‍ സ്വാഗതവും, ബാബു ഹാംബുര്‍ഗ് ഓണസന്ദേശവും നല്‍കി.അഭിലാഷ്, വിജോ, മനോജ്, ബാബു,ബിനു, ജിത്തു, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബ്രിസോ അറയ്ക്കല്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

അടുത്ത വര്‍ഷത്തെ പരിപാടികളുടെ ഭാരവാഹികളായി വിബിന്‍, അരവിന്ദ്, സിജോ, ബിനോയ് എന്നിവരെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും പ്രവാസിഓണ്‍ലൈന്‍വഴി ഹാംബുര്‍ഗ് മലയാളികളുടെ ഓണാശംസകള്‍ അറിയിക്കുന്നു.

Advertisment