Advertisment

ജര്‍മ്മനിയിലെ 49 യൂറോ ട്രാന്‍സ്പോര്‍ട്ട് ടിക്കറ്റ് ഒക്ടോബര്‍ 12 ന് പ്രഖ്യാപിയ്ക്കും

author-image
athira kk
Updated On
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ മൂന്നു മാസങ്ങളില്‍ പ്രാബല്യത്തിലിരുന്ന 9 യൂറോ ടിക്കറ്റിന്റെ പിന്‍ഗാമിയെ സംബന്ധിച്ച് ഫെഡറല്‍ ഗവണ്‍മെന്റും സംസ്ഥാനങ്ങളും തമ്മില്‍ ഏകദേശ ധാരണയായി. ഇതനുസരിച്ച് ഒക്ടോബര്‍ 12 ന് കരാറില്‍ എത്തിയേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 12~ന് നടക്കുന്ന ഗതാഗത മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ തീരുമാനം പ്രഖ്യാപിയ്ക്കും. 49 യൂറോ വിലവരുന്ന ട്രാന്‍സ്പോര്‍ട്ട് ടിക്കറ്റ് നവംബര്‍ ആദ്യമോ ജനുവരി 1 മുതലോ പ്രാബല്യത്തിലാവും.

publive-image

ജര്‍മ്മന്‍ ഫെഡറല്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ 9 യൂറോ ടിക്കറ്റിന്റെ ഒരു ഫോളോ~അപ്പ് ചര്‍ച്ച ചെയ്യുകയാണ്. സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്ന 2023 ജനുവരി 1 ന് വില്‍പ്പനയ്ക്കെത്തുന്ന ടിക്കറ്റിനായി പ്രഖ്യാപനമുണ്ടാവും.69 യൂറോയ്ക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെ, ഫോളോ~അപ്പ് ടിക്കറ്റിനായി വിവിധ വില പോയിന്റുകള്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു 49 യൂറോയാണ്.ടിക്കറ്റിന് പ്രതിവര്‍ഷം 3 ബില്യണ്‍ യൂറോ അധിക ചിലവ് വരും, കൂടാതെ പ്രാദേശിക ഗതാഗതം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും ഫെഡറല്‍ ഗവണ്‍മെന്റിന് ധനസഹായം നല്‍കേണ്ടതുണ്ട്.പുതിയ ടിക്കറ്റിനുള്ള ഫണ്ടിന്റെ പകുതി സര്‍ക്കാര്‍ നല്‍കണമെന്നും ബാക്കി പകുതി സംസ്ഥാനങ്ങള്‍ വഹിക്കുമെന്നും ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസ്സിംഗ് പറഞ്ഞു.

Advertisment