Advertisment

യൂറോപ്യന്‍ യൂണിയനില്‍ ലിംഗഅസമത്വം 13 %

author-image
athira kk
Updated On
New Update

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ ഇപ്പോഴും ലിംഗ വേതന വ്യത്യാസം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇയു സ്ഥാപിതമായതെങ്കിലും, ബ്ളോക്കിലെ സ്ത്രീകള്‍ ഇപ്പോഴും പുരുഷന്മാരേക്കാള്‍ ശരാശരി 13% കുറവാണ് സമ്പാദിക്കുന്നത്.

Advertisment

publive-image

അതിനുള്ള ഏറ്റവും വലിയ ഉദാഹരണം സ്ത്രീകളുടെ കൂലി കിട്ടാതെ ചെയ്യുന്ന കെയര്‍ വര്‍ക്കിലാണ്.സ്ത്രീപുരുഷന്മാരുടെ ശരാശരി മൊത്ത വരുമാനത്തിലെ വ്യത്യാസമാണ് ലിംഗ വേതന വിടവ് എന്ന് വിളിക്കപ്പെടുന്നത്. ഇത് പലപ്പോഴും ആദായനികുതിക്കും സാമൂഹിക സുരക്ഷാ സംഭാവനകള്‍ക്കും മുമ്പ് ജീവനക്കാര്‍ക്ക് നേരിട്ട് നല്‍കുന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ളോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, 132 വര്‍ഷമെടുക്കും പൂര്‍ണ്ണ തുല്യതയിലെത്താനും ലിംഗ വിടവ് നികത്താനും. ആഗോളതലത്തില്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ യൂറോപ്പിന് രണ്ടാം സ്ഥാനമുണ്ടെങ്കിലും, ഈ മേഖലയ്ക്ക് തുല്യത കൈവരിക്കാന്‍ ഇനിയും 60 വര്‍ഷമെങ്കിലും ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നത്.ലിംഗ വേതന വ്യത്യാസത്തിന് കാരണമെന്തെന്നു ചോദിച്ചാല്‍ നിര്‍മ്മാണം, ഖനനം തുടങ്ങിയ ഉയര്‍ന്ന വേതനം ലഭിക്കുന്ന ജോലികളിലോ, സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകളിലോ, ഗണ്യമായ അപകടസാധ്യത ആവശ്യമുള്ള ജോലികളിലോ കൂടുതല്‍ പുരുഷന്മാര്‍ ജോലി ചെയ്യുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.

Advertisment