Advertisment

അയര്‍ലണ്ടില്‍ ആഴ്ചയില്‍ എത്ര യൂറോ പെന്‍ഷന്‍ ലഭിക്കും ? വിരമിക്കുന്ന പ്രായമനുസരിച്ച് പെന്‍ഷന്‍ തുക വര്‍ദ്ധിക്കുമെന്ന് സ്ഥിരീകരണം

author-image
athira kk
Updated On
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 66 വയസായി തന്നെ തുടരുമെന്നും ആവശ്യമായവര്‍ക്ക് 70 വയസ്സ് വരെ ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സാമൂഹിക സംരക്ഷണ മന്ത്രി ഹീതര്‍ ഹംഫ്രീസ് സ്ഥിരീകരിച്ചു.

Advertisment

publive-image

ദീര്‍ഘകാലമായി കെയറര്‍മാറായി ജോലി ചെയ്യുന്നവരെയും പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

’60-വയസിന് ശേഷം ജോലിയില്‍ തുടരാന്‍ കഴിയാത്ത ആളുകളെ പിന്തുണയ്ക്കുന്നതിനുള്ള’ ഒരു പുതിയ പദ്ധതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പണം നല്‍കുന്നതിന് PRSI പേയ്മെന്റില്‍ വര്‍ദ്ധനവ് ആവശ്യമായി വരുമെന്നും മന്ത്രി ഹീതര്‍ ഹംഫ്രീസ് അറിയിച്ചു.

പുതിയ നയത്തിന്റെ ഭാഗമായി 50,000 യൂറോ സമ്പാദിക്കുന്ന ഒരാള്‍ക്ക് പിആര്‍എസ്‌ഐയില്‍ 1,200 യൂറോ അധികമായി നല്‍കേണ്ടിവരുമെന്ന ഐറിഷ് ഫിസ്‌ക്കല്‍ അഡൈ്വസറി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഏത് വര്‍ദ്ധനവും ന്യായമായിരിക്കുമെന്നും,പിന്നീട് അവ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം 66 ആയി നിലനിര്‍ത്തുന്നത് സംബന്ധിച്ച ഭരണമുന്നണിയുടെ നയങ്ങള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ അനുകൂല ‘വിധി നല്‍കിയതാണെന്നും , അത് ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍ദ്ദിഷ്ട ഫ്‌ലെക്‌സിബിള്‍ മോഡലിന് കീഴില്‍, 66 വയസ്സിന് മുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ പേയ്‌മെന്റിന്റെ ഉയര്‍ന്ന നിരക്കുകള്‍ ലഭിക്കും.

66 വയസ്സുള്ളവര്‍ക്ക് 253 യൂറോയാണ് നിലവിലുള്ള പ്രതിവാര പെന്‍ഷന്‍നിരക്ക്. എന്നാല്‍ 67 വയസിലാണ് വിരമിക്കുന്നതെങ്കില്‍ 266 യൂറോയായി വര്‍ദ്ധിക്കും,

68 വയസ്സുള്ളവര്‍ക്ക് 281 യൂറോ; 69 വയസ്സുള്ളവര്‍ക്ക് 297 യൂറോ; 70 വയസ്സുള്ളവര്‍ക്ക് €315 എന്നിങ്ങനെയാവും പ്രതിവാര പെന്‍ഷന്‍ നിരക്ക് ലഭിക്കുക –

പെന്‍ഷന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ പെന്‍ഷന്‍ നടപടികള്‍.

അംഗീകരിച്ച പരിഷ്‌കാരങ്ങളുടെ കൂട്ടത്തില്‍ താഴെപറയുന്നവ ഉള്‍പ്പെടുന്നു:

സംസ്ഥാന പെന്‍ഷന്‍ പ്രായം 66 ആയി നിലനിര്‍ത്തുകയും ഒരു പുതിയ ഫ്‌ലെക്‌സിബിള്‍ പെന്‍ഷന്‍ പ്രായ മാതൃക അവതരിപ്പിക്കുകയും ചെയ്യും.

2024 ജനുവരി മുതല്‍, ഉയര്‍ന്ന പെന്‍ഷനുപകരം 70 വയസ്സ് വരെ ജോലിയില്‍ തുടരാനുള്ള അവസരം ആളുകള്‍ക്ക് ലഭിക്കും.

പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം, 2024 ജനുവരി മുതല്‍ 10 വര്‍ഷത്തില്‍ ഘട്ടം ഘട്ടമായി വ്യക്തിഗത പെന്‍ഷന്‍ അര്‍ഹതകള്‍ കണക്കാക്കുന്നതിനുള്ള പി ആര്‍ എസ് ഐ വിഹിതമടക്കമുള്ള കോണ്ട്രിബൂഷനുകളില്‍ മാറ്റം വരുത്തും..

ദീര്‍ഘകാല പരിചരണം നല്‍കുന്നവര്‍ക്കായി മെച്ചപ്പെടുത്തിയ സംസ്ഥാന പെന്‍ഷന്‍ വ്യവസ്ഥ 2024 ജനുവരി മുതല്‍ നടപ്പാക്കും . ഉറ്റവരായ ഒരാളെ പരിപാലിക്കുന്നതിനായി ദീര്‍ഘകാലത്തേക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്ന ആളുകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും.

ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 60 വയസിന് ശേഷം അപ്രകാരം ചെയ്യുന്നതിനുള്ള ഒരു പദ്ധതി യ്ക്ക് രൂപം നല്‍കാന്‍ ആദ്യഘട്ട നടപടികള്‍ തുടങ്ങും.

Advertisment