Advertisment

മനോഹരമായ നടപ്പാകാത്ത ആശയമാകുമോ പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകളില്‍ സൗജന്യയാത്ര

author-image
athira kk
Updated On
New Update

ബ്രസല്‍സ് : പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകളില്‍ സൗജന്യ യാത്രയെന്ന ആശയം യൂറോപ്പില്‍ പലയിടത്തും പ്രവാര്‍ത്തികമാവുകയാണ്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ലക്സംബര്‍ഗ് . 2020ലായിരുന്നു ഇത് നടപ്പാക്കിയത്. ലക്സംബര്‍ഗിനെ കൂടാതെ എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിനടക്കം യൂറോപ്പിലെ 50ലധികം നഗരങ്ങളും പട്ടണങ്ങളും സൗജന്യ പൊതുഗതാഗതം നടപ്പാക്കി.എന്നാല്‍ ഇതു കൊണ്ട് പ്രശ്നം തീരുമോയെന്നും ഇത് പൂര്‍ണ്ണമായും നടപ്പാക്കാനാകുമോയെന്നുമുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Advertisment

publive-image

ഒമ്പത് വര്‍ഷം മുമ്പ് തന്നെ സൗജന്യ ഗതാഗതത്തില്‍ സ്വന്തം പരീക്ഷണം നടത്തിയ ടാലിനില്‍ ഈ പദ്ധതി നടപ്പാക്കിയതോടെ കാര്‍ യാത്രികരുടെ എണ്ണം കൂടിയെന്നതാണ് അനുഭവമെന്ന് വിദഗ്ധര്‍ പറയുന്നു.ആദ്യം ആളുകള്‍ വാഹനങ്ങള്‍ വീട്ടിലുപേക്ഷിച്ചെങ്കിലും പിന്നീട് കാറുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി.കാര്‍ യാത്രകളുടെ വിഹിതം 42ല്‍ നിന്ന് 48 ശതമാനമായാണ് ഉയര്‍ന്നത്. സുസ്ഥിര മൊബിലിറ്റി സംവിധാനം യഥാര്‍ത്ഥത്തില്‍ ഫലപ്രദമല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

സ്‌കൂള്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറച്ചു പണം ലാഭിക്കാനാകുമെന്നത് നേട്ടമാണ്. അതല്ലാതെ കാര്യമായ പുരോഗതിയില്ല. ചില പ്രദേശങ്ങളില്‍, 2018 മുതല്‍ ചില കൗണ്ടി ബസുകളും സൗജന്യമാക്കിയിരുന്നു. അത് നാട്ടുകാരുടെ ചെലവ് കുറയ്ക്കാന്‍ സഹായകമായെന്നല്ലാതെ വേറെ മാറ്റമൊന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലെ സൗജന്യ യാത്ര സസ്റ്റെയിനബിള്‍ മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമല്ലെന്ന് ഈ പരിപാടിയെ പിന്തുണയ്ക്കുന്നവര്‍ പോലും അഭിപ്രായപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത.

ആളുകള്‍ വാഹനം ഉപേക്ഷിച്ച് എത്തിയാല്‍ മാത്രമേ സൗജന്യ യാത്രാ പദ്ധതി വിജയിക്കൂവെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല യാത്രക്കാര്‍ക്ക് വിവിധ ഇടങ്ങളിലെത്തുന്നതിനുള്ള കണക്ഷനുകളും ലഭ്യമാകണം. അതല്ലെങ്കില്‍ ആളുകള്‍ക്ക് ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കഴിയില്ല.അതിനാല്‍ സൗജന്യ യാത്രയെന്നത് മനോഹരമായ ആശയം മാത്രമാകുമോയെന്നതാണ് പുതിയ സംശയം.

പൊതുഗതാഗതത്തിന്റെ ഗുണനിലവാരത്തോടൊപ്പം കണക്ഷനുകളും മറ്റും മെച്ചപ്പെടുത്തുന്നതിന് പദ്ധതിയില്ലെങ്കില്‍ ഈ ആശയം വിജയകരമാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.പൊതുഗതാഗതത്തിന്റെ ഗുണനിലവാരവും കണക്ഷനുകളും മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാമെന്നും സൗജന്യ നിരക്കുകളിലൂടെ തൊഴിലാളികളെ സഹായിക്കാമെന്നുമാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. യൂറോപ്പിലെ 50ലധികം നഗരങ്ങളും പട്ടണങ്ങളും സൗജന്യ പൊതുഗതാഗതം നടപ്പാക്കി.എന്നാല്‍ ഇതു കൊണ്ട് പ്രശ്നം തീരുമോയെന്നും ഇത് പൂര്‍ണ്ണമായും നടപ്പാക്കാനാകുമോയെന്നുമുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

 

 

Advertisment