Advertisment

ഫസ്റ്റ് ഹോം സപ്പോര്‍ട്ട് സ്‌കീമില്‍ 1000ലേറെ അപേക്ഷകള്‍; 400 എണ്ണം അംഗീകരിച്ചു

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ഫസ്റ്റ് ഹോം സപ്പോര്‍ട്ട് സ്‌കീമില്‍ ഇതിനകം ലഭിച്ചത് 1,000ലധികം അപേക്ഷകള്‍. ഇവയില്‍ 400 എണ്ണത്തിന് അംഗീകാരം നല്‍കിയതായി ഭവന മന്ത്രി പറഞ്ഞു. അമിതമായ വാടക മൂലം കഷ്ടപ്പെടുന്നവരാണ് ഈ സ്‌കീമില്‍ സഹായം തേടുന്നവരിലേറെയുമെന്ന് മന്ത്രി ഡാരാ ഒബ്രിയന്‍ വെളിപ്പെടുത്തി.മോര്‍ട്ട്ഗേജിന്റെ നിലയും വസ്തുവിന്റെ വിലയും തമ്മിലുള്ള വ്യത്യാസം നികത്താന്‍ വീട് വാങ്ങുന്നവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ വിഹിതം നല്‍കുന്ന പദ്ധതി ജൂലൈയിലാണ് ആരംഭിച്ചത്.

publive-image

വാടകക്കാരുടെ ജീവിതം വളറെ കഷ്ടപ്പാടു നിറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.ഭവന മേഖലയിലെ സാധാരണ ആവശ്യങ്ങള്‍ക്കൊപ്പം 50000 വരുന്ന ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കും താമസസൗകര്യം നല്‍കാന്‍ വകുപ്പ് ശ്രമിക്കുകയാണ്.ഇക്കാര്യത്തില്‍ ധാര്‍മ്മികമായി എന്തൊക്കെ ചെയ്യാനാവുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment