Advertisment

യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാര്‍പാപ്പ

author-image
athira kk
Updated On
New Update

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ ജനത ഇറയാകുന്നത് ക്രൂരമായ ആക്രമണത്തിനും പീഡനത്തിനുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേര്‍സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

Advertisment

publive-image

യുക്രെയ്നില്‍ സഭയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ കൊണ്‍റാഡ് ക്രജേവ്സ്കിയുമായുള്ള സംഭാഷണവും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചു. ക്രൂരമായ ആക്രമണത്തിന് യുക്രെയ്ന്‍ ജനത ഇരയായത് നേരിട്ട് കണ്ടുവെന്ന് കര്‍ദിനാള്‍ കൊണ്‍റാഡ് പറഞ്ഞിരുന്നു.

റഷ്യന്‍ സൈന്യത്തില്‍ നിന്നും തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ ക്രൂരമര്‍ദനത്തിനിരയായി മരിച്ചവരെ മറവ് ചെയ്ത പല കൂട്ടിക്കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു. കൈകള്‍ പിറകിലേക്ക് ബന്ധിച്ച നിലിയിലായിരുന്നു പല മൃതദേഹങ്ങളും. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന ആവശ്യവും ശക്തമായി വരുകയാണ്.

Advertisment