Advertisment

യുക്രെയ്നില്‍ ആക്രമണം ശക്തിപ്പെടുത്താന്‍ റഷ്യ

author-image
athira kk
Updated On
New Update

മോസ്കോ: യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കനത്ത തിരിച്ചടി നേരിടുന്ന റഷ്യ അധിനിവേശം കൂടുതല്‍ ഊര്‍ജിതമാക്കുന്നു. യുക്രെയ്നിലേക്കുള്ള സൈനിക നീക്കം ശക്തിപ്പെടുത്താനും കൂടുതല്‍ സൈനികരെ വിന്യസിക്കാനുമുള്ള പദ്ധതി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരിട്ട് പ്രഖ്യാപിച്ചു.

Advertisment

publive-image

അധിനിവേശം ഏഴു മാസം പിന്നിടുമ്പോഴും റഷ്യയ്ക്ക് ലക്ഷ്യം നേടാന്‍ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, അവര്‍ പിടിച്ചെടുത്ത പല പ്രദേശങ്ങളും യുക്രെയ്ന്‍ തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് പുടിന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതൊരു വീമ്പുപറയലല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൂന്നു ലക്ഷത്തോളം പേരെ അണിനിരത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സണ്‍, ഭാഗികമായി റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോറിഷ്യ മേഖലകളില്‍ വെള്ളിയാഴ്ച ഹിതപരിശോധന നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച പുടിന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ ഇക്കാര്യമറിയിച്ചത്.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ തയാറെടുക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. വേണ്ടി വന്നാല്‍ സ്വയരക്ഷയ്ക്കായി തിരിച്ച് ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Advertisment