Advertisment

റഷ്യക്കാര്‍ക്ക് രാജ്യം വിടാന്‍ തിടുക്കം; തടയാന്‍ സര്‍ക്കാര്‍

author-image
athira kk
Updated On
New Update

മോസ്കോ: റഷ്യയില്‍ യുവതലമുറയില്‍പ്പെട്ട പലരും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നു. വ്ളാദിമിര്‍ പുടിന്‍ സര്‍ക്കാര്‍ സൈനിക സേവനം നിര്‍ബന്ധിതമാക്കി തങ്ങളെ യുക്രെയ്നില്‍ യുദ്ധത്തിനയയ്ക്കുമെന്ന ആശങ്കയാണ് ഇതിനു പ്രധാന കാരണം.

publive-image

അതേസമയം, 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടുന്നത് തടയാന്‍ റഷ്യന്‍ സര്‍ക്കാര്‍ കടുത്ത നടപടികളും സ്വീകരിച്ചു വരുകയാണ്. രാജ്യത്തിനു പുറത്തേക്കുള്ള വിമാന ടിക്കറ്റുകളുടെ വില്‍പ്പന കര്‍ക്കശമായി വിലക്കിയിരിക്കുകയാണ്. യുവാക്കള്‍ രാജ്യം വിടണമെങ്കില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പല പ്രദേശങ്ങളും യുക്രെയ്ന്‍ സൈന്യം ശക്തമായ പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് രാജ്യത്തെ യുവാക്കളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.

Advertisment