Advertisment

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്ക്കും ജര്‍മനിക്കും യുഎസ് പിന്തുണ

author-image
athira kk
Updated On
New Update

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കും ജര്‍മനിക്കും ജപ്പാനും കൂടി സ്ഥിരാംഗത്വം നല്‍കുന്നതിയുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ. എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയും ഏറെ ചര്‍ച്ചകള്‍ ബാക്കിയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

Advertisment

publive-image

നേരത്തെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡന്‍, രക്ഷാസമിതി നവീകരിക്കുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരുന്നു. പുതിയ ലോകക്രമത്തില്‍ കൂടുതല്‍ സ്ഥിരാംഗങ്ങളെയും സ്ഥിരാംഗമല്ലാത്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി രക്ഷാസമിതി വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടൈന്നാണ് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ളെവര്‍ലിയും അഭിപ്രായപ്പെട്ടത്. രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment