Advertisment

റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു

author-image
athira kk
Updated On
New Update

മോസ്കോ: യുദ്ധവിരുദ്ധ വികാരം ശക്തമായിക്കൊണ്ടിരിക്കുന്ന റഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളും ശക്തിയാര്‍ജിക്കുന്നു. യുക്രെയ്നിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനമാണ് ഇതിനു കാരണമായിരിക്കുന്നത്.

Advertisment

publive-image

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ ഇതിനകം അറസ്ററിലായിട്ടുണ്ട്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതില്‍ പലര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 38 നഗരങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

സൈനിക സേവനം നിര്‍ബന്ധിമാക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ പുടിന്‍ കൈക്കൊള്ളുമെന്ന ആശങ്ക യുവാക്കള്‍ക്കിടയില്‍ ശക്തമാണ്. ഇതാണ് പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമാകാന്‍ കാരണം.

Advertisment