Advertisment

കൗണ്ടി മീത്തില്‍ മക്കളെ കാറില്‍ ചുട്ടുകൊന്ന കേസില്‍ അമ്മയെ ജില്ലാ കോടതി റിമാന്റ് ചെയ്തു

author-image
athira kk
Updated On
New Update

മീത്ത് : രണ്ടാഴ്ച മുമ്പ് വെസ്റ്റ്മീത്തില്‍ കുട്ടികളെ കാറില്‍ കൊലപ്പെടുത്തിയത് സ്വന്തം ‘അമ്മ തന്നെയാണെന്ന് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അമ്മയെ ജയിലിലടച്ചു.വെസ്റ്റ്മീത്തില്‍ കാറിന് തീപിടിച്ചാണ് ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചത്. വൈന്‍ടൗണ്‍, റാത്തോവനിലെ ലിന്‍ എഗറിനെയാണ് അറസ്റ്റു ചെയ്ത് ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.

Advertisment

publive-image

പ്രതിയെ മൗണ്ട്ജോയ് ജയിലിലെ വനിതാ വിഭാഗമായ ഡോച്ചസ് സെന്ററില്‍ റിമാന്‍ഡ് ചെയ്തു.പ്രതിയ്ക്ക് നിയമസഹായം അനുവദിച്ചും ജഡ്ജി ബെര്‍ണാഡെറ്റ് ഓവന്‍സ് ഉത്തരവായി.വീഡിയോ ലിങ്ക് വഴി അടുത്ത ബുധനാഴ്ച അത്‌ലോണ്‍ ജില്ലാ കോടതിയില്‍ വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൂളില്‍ നിന്നും മള്‍ട്ടിഫാര്‍ണ്‍ഹാമിലേയ്ക്കുള്ള റോഡില്‍ സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കാറിലുണ്ടായ തീപിടുത്തത്തില്‍ തെല്‍മ ഡെന്നാനി(5)യും സഹോദരന്‍ മൈക്കി(2)യുമാണ് മരിച്ചത്.മുള്ളിംഗര്‍ ഗാര്‍ഡയാണ് ലിന്‍ എഗറെ അറസ്റ്റു ചെയ്തത്.സംഭവത്തെക്കുറിച്ച് ഇവര്‍ യാതൊന്നും പ്രതികരിച്ചില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി.

Advertisment