Advertisment

യൂറോപ്പ് സ്വപ്‌നം കണ്ടുള്ള യാത്രയില്‍ 33 കുടിയേറ്റക്കാര്‍ക്ക് ദാരുണാന്ത്യം

author-image
athira kk
Updated On
New Update

ലബനന്‍ : യൂറോപ്യന്‍ ജീവിതം സ്വപ്‌നം കണ്ടുള്ള കടല്‍ യാത്രയില്‍ 33 കുടിയേറ്റക്കാര്‍ക്ക് ദാരുണാന്ത്യം. 16 പേരെ സിറിയന്‍ അധികൃതര്‍ രക്ഷിച്ചു.നോര്‍ത്ത് ലബനോണില്‍ നിന്നും ഇറ്റലിയിലേക്ക്  പുറപ്പെട്ട സംഘമാണിതെന്ന് സംശയിക്കുന്നു.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിലെ 34 പേരെയാണ് മരിച്ചതായി കണ്ടെത്തിയത്.

Advertisment

publive-image

150 പേരാണ് യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നതെന്നാണ് ബോട്ടിലുള്ളവര്‍ പറയുന്നതെന്ന് സിറിയന്‍ പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ സമയര്‍ ക്വബ്രൂസ്ലി വെളിപ്പെടുത്തി. 33 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും 16 പേരെ രക്ഷപ്പെടുത്തിയെന്നും സിറിയന്‍ ഗതാഗത മന്ത്രി സഹെയര്‍ ഖുസീം അറിയിച്ചതായി ലെബനീസ് ഗതാഗത മന്ത്രി അലി ഹമിയേ പറഞ്ഞു.

1850 മുതല്‍ ലോകത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നായ ലബനനില്‍ നിന്നും കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്.കൂടാതെ സിറിയ, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലേയ്ക്ക് അഭയാര്‍ഥികളെത്തുന്നുണ്ട്. ലബനനില്‍ നിന്ന് കടല്‍ വഴി യൂറോപ്പിലേയ്ക്ക് കടക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021 ല്‍ ഇരട്ടിയായെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം കുടിയേറ്റം 70ശതമാനം വര്‍ധിച്ചതായാണ് കണക്കാക്കുന്നത്. അരക്ഷിതമായ സാമ്പത്തിക പരിതസ്ഥിതിയും തൊഴിലില്ലായ്്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമൊക്കെയാണ് ആളുകളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്.

അതിനിടെ,നോര്‍ത്ത് ലബനന്‍ നഗരമായ ട്രിപ്പോളിയില്‍ നിന്നും ഇറ്റലിയിലേയ്ക്ക് പോയ ബോട്ടിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഇക്കാര്യത്തിള്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് നഗരത്തില്‍ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഈ ബോട്ടാണോ സിറിയന്‍ അധികൃതര്‍ സൂചിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

ടാര്‍ട്ടസിന്റെ തീരത്ത് നങ്കൂരമിട്ട കപ്പലിന് സമീപം മുങ്ങിമരിച്ച ഒരാളെയാണ് ആദ്യം കണ്ടെത്തിയതെന്ന് സിറിയന്‍ ഗതാഗത വകുപ്പ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാക്കി മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അര്‍വാഡിനടുത്താണ് എല്ലാവരേയും കണ്ടെത്തിയതെന്നും വകുപ്പ് വിശദീകരിച്ചു. പ്രതികൂലമായ കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം ഒറ്റരാത്രികൊണ്ട് നിര്‍ത്തേണ്ടി വന്നു.

കടലില്‍ പെട്ടുപോയ മറ്റൊരു ബോട്ടില്‍നിന്നും 55 പേരെ രക്ഷപ്പെടുത്തിയതായി ലബനന്‍ സൈന്യം പറഞ്ഞു.കഴിഞ്ഞ ഏപ്രിലില്‍ ട്രിപ്പോളിക്ക് സമീപത്തു നിന്നുമെത്തിയതെന്നു കരുതുന്ന കുടിയേറ്റക്കാരുടെ ബോട്ടില്‍നിന്നും 40 പേരെ ലബനീസ് നാവികസേന രക്ഷപ്പെടുത്തിയിരുന്നു.80 പേരായിരുന്നു ബോട്ടില്‍ പുറപ്പെട്ടത്. ഇവരില്‍ 30പേരെ കാണാതായി. ഏഴു പേര്‍ മരിച്ചു. സിറിയന്‍, പലസ്തീന്‍ കുടിയേറ്റക്കാരായിരുന്നു ഇവരെന്നും സേന വ്യക്തമാക്കി.

Advertisment