Advertisment

ചരിത്രം തിരികെ നടക്കുന്നു,നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കത്തോലിക്കരുടെ എണ്ണം കൂടുന്നു

author-image
athira kk
Updated On
New Update

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ 101 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രൊട്ടസ്റ്റന്റുകാരുടെ എണ്ണത്തെ മറികടന്ന് കത്തോലിക്കാ സമുദായം. ഇത്തവണത്തെ സെന്‍സസിലാണ് കത്തോലിക്കര്‍ മേല്‍ക്കൈ നേടിയത്.ഇതനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ജനസംഖ്യയില്‍ 45.7% കത്തോലിക്കരാണ്.പ്രൊട്ടസ്റ്റന്റ് ജനസംഖ്യ ശതമാനം 43.5%മേയുള്ളു.9.3% ആളുകള്‍ ഒരു മതവിഭാഗത്തിലും പെടുന്നില്ലെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് റിസര്‍ച്ച് ഏജന്‍സി(നിസ്ര) പ്രസിദ്ധീകരിച്ച സെന്‍സസ് വ്യക്തമാക്കി.

Advertisment

publive-image

കഴിഞ്ഞ 2011ലെ സെന്‍സസില്‍ നിന്നും 0.6% വര്‍ധവനാണ് കത്തോലിക്കരിലുണ്ടായത്. അതേസമയം ഇതേ കാലയളവില്‍ പ്രൊട്ടസ്റ്റന്റുകാരുടെ എണ്ണം 5% കുറഞ്ഞു.പ്രായമായവരുടെ ഉയര്‍ന്ന മരണനിരക്കാണ് പ്രൊട്ടസ്റ്റന്റ് ജനസംഖ്യയില്‍ കുറവുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനസംഖ്യ 19,03,100 ആണെന്ന് സെന്‍സസ് പറയുന്നു. ജനസംഖ്യയില്‍ അഞ്ച് ശതമാനം വര്‍ധനവാണുള്ളത്. രാജ്യം രൂപീകൃതമായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.ബ്രിട്ടീഷ് ഡൈഡന്റിക്കാരിലും കുറവുണ്ടായി. അവരുടെ എണ്ണം 772400ല്‍(40%) നിന്നും 606300(31.9%)ആയാണ് കുറഞ്ഞത്.ഐറിഷ് ഒണ്‍ലി ജനസംഖ്യയില്‍ വര്‍ധനവുണ്ടായി. 4,57,000(25%)ല്‍ നിന്നും 5,54,000(29%)ആയി ജനസംഖ്യ ഉയര്‍ന്നു.

ഐറിഷ് പാസ്പോര്‍ട്ടുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടുകാരുടെ എണ്ണം കൂടിയപ്പോള്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകാരുടെ എണ്ണത്തില്‍ കുറവുണ്ടായി.2011ല്‍ 375,800പേര്‍ക്കാണ് ഐറിഷ് പാസ്പോര്‍ട്ടുണ്ടായിരുന്നത്. 2021ല്‍ അവരുടെ എണ്ണം 614,300 ആയി കൂടി. അതേസമയം യു കെ പാസ്പോര്‍ട്ടുകാരുടെ എണ്ണം 1.7മില്യണില്‍ നിന്നും ഒരു മില്യണിലെത്തി.

ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് ആളുകള്‍ വളരെ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. മതപരമായി ബന്ധമില്ലാത്ത ആളുകളുടെ സെന്‍സസ് വളര്‍ച്ചയും മാര്‍ട്ടിന്‍ എടുത്തുപറഞ്ഞു.

Advertisment