Advertisment

അഭയാർത്ഥികൾക്കായി ന്യു യോർക്ക് അഭയകേന്ദ്രം തുറക്കുന്നു 

author-image
athira kk
Updated On
New Update

ന്യു യോർക്ക്: ന്യു യോർക്കിൽ എത്തിച്ചേരുന്ന അഭയാർത്ഥികളെ സഹായിക്കാൻ താൽക്കാലിക കേന്ദ്രങ്ങൾ ഉണ്ടാക്കുമെന്നു മേയർ എറിക് ആഡംസ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യുകയും ആശ്വാസം പകരുകയും ചെയ്യുന്നതാവും ഈ കേന്ദ്രങ്ങൾ.

Advertisment

publive-image

ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങൾ ബസുകളിലും മറ്റും കയറ്റി നഗരത്തിലെ തെരുവുകളിൽ കൊണ്ടിറക്കുന്ന അഭയാർത്ഥി കുടുംബങ്ങളിൽ സ്ത്രീകളും കുട്ടികളും വരെയുണ്ട്. അവർക്കു ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. മൂന്നു-നാല് ദിവസം വരെ അവർക്കു ഈ കേന്ദ്രങ്ങളിൽ താമസിക്കാം. മെഡിക്കൽ സൗകര്യം, ഭക്ഷണം, നിയമ സഹായം ഇവയൊക്കെ ലഭ്യമാവും. സുഹൃത്തുക്കളെ ബന്ധപ്പെടാനും സൗകര്യം കിട്ടും.

"ഈ മാനുഷിക പ്രതിസന്ധിയിൽ അനിവാര്യമെന്നു തോന്നുന്നതു നമ്മൾ ചെയ്യുകയാണ്," ആഡംസ് പറഞ്ഞു. "സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങളിൽ നിന്നു സഹായം പ്രതീക്ഷിക്കുന്നു." ഓർച്ചാഡ് ബീച്ചിൽ ആദ്യത്തെ അഭയകേന്ദ്രം താമസിയാതെ തുറക്കുമെന്ന് ആഡംസ് പറഞ്ഞു. രണ്ടാമതൊരെണ്ണം കൂടി വൈകാതെ ആരംഭിക്കും.

 

 

Advertisment