Advertisment

യുക്രെയ്നില്‍ റഷ്യ ഹിതപരിശോധന തുടങ്ങി

author-image
athira kk
Updated On
New Update

കീവ്: അധിനിവേശം നടത്തിയ യുക്രേനിയന്‍ പ്രദേശങ്ങള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കാനുള്ള ഹിതപരിശോധനയ്ക്ക് തുടക്കം. യുക്രെയ്നിലെ നാല് പ്രദേശങ്ങളിലാണ് റഷ്യ ഹിതപരിശോധന നടത്തുന്നത്. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ അഞ്ചു ദിവസമാണ് വോട്ടെടുപ്പ്.

Advertisment

publive-image

അധിനിവേശ പ്രദേശങ്ങളില്‍നിന്ന് റഷ്യയിലേക്കു കടന്ന അഭയാര്‍ഥികള്‍ക്കായി അവിടെയും വോട്ടെടുപ്പ് നടക്കുന്നു. യുക്രെയ്ന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് റഷ്യ ഹിതപരിശോധനയുമായി മുന്നോട്ടു പോകുന്നത്.

ലുഹാന്‍സ്ക്, ഡൊനെറ്റ്സ്ക്, കേഴ്സണ്‍, ഭാഗികമായി റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോരിജിയ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് എങ്ങനെയായാലും ഫലം റഷ്യക്ക് അനുകൂലമായേ വരൂ എന്ന് ഏറെക്കുറേ ഉറപ്പാണ്.

Advertisment