Advertisment

ഛിന്നഗ്രഹങ്ങളുടെ ദിശമാറ്റം: പരീക്ഷണം തിങ്കളാഴ്ച

author-image
athira kk
Updated On
New Update

ന്യൂയോര്‍ക്ക്: ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഭിന്ന ഗ്രഹങ്ങളുടെ ദിശ മാറ്റുന്നതിനുള്ള ആദ്യ പരീക്ഷണം തിങ്കളാഴ്ച നടക്കും. ഡാര്‍ട്ട് എന്ന ബഹിരാകാശ ആയുധമാണ് യുഎസ് ഏജന്‍സിയായ നാസ ഇതിന് ഉപയോഗിക്കാന്‍ പോകുന്നത്.

publive-image

ഭൂമിയില്‍ നിന്ന് 1.1 കോടി കിലോമീറ്റര്‍ അകലെയുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവയ്ക്കുന്ന ഡൈമോര്‍ഫോസ് എന്ന കുഞ്ഞന്‍ ഛിന്നഗ്രഹത്തെയാണ് ഡാര്‍ട്ട് ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുക. ഡൈമോര്‍ഫോസിന്റെ ഭ്രമണപഥത്തില്‍ വ്യത്യാസം വരുത്തുകയാണു ലക്ഷ്യം. ഇടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ലിസിയ എന്ന ഉപഗ്രഹവും ഡാര്‍ട്ടിനോടൊപ്പം ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.

Advertisment