Advertisment

ഇന്ത്യയിലേയ്ക്ക് അയര്‍ലണ്ടിലെ കെറിയില്‍ നിന്നും പാലും വെണ്ണയും

author-image
athira kk
Updated On
New Update

കെറി: ഇന്ത്യയിലേയ്ക്ക് അയര്‍ലണ്ടിലെ കെറിയില്‍ നിന്നും പാലും വെണ്ണയും ഒഴുകും. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കെറിയുടെ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍ണ്ണായക വിപണിയായി ഇന്ത്യ മാറുമെന്ന് അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ന്യൂട്രിഷണല്‍ ഫുഡ്സ് ലീഡര്‍ കെറി ഗ്രൂപ്പിന്റെ സിഇഒ എഡ്മണ്ട് സ്‌കാന്‍ലോണ്‍ പറഞ്ഞു.

Advertisment

publive-image

അയര്‍ലണ്ടിന്റെ 5 പ്രമുഖ ബിസിനസ് പങ്കാളികളില്‍ ഒരാളാണ് ഇന്ത്യ.ഒട്ടേറെ സാധ്യതകളുള്ളതാണ് ഇന്ത്യന്‍ വിപണി.2011 മുതല്‍ കെറിയും ഇന്ത്യയുമായി വ്യാപാരത്തിലാണ്. തുടക്കത്തില്‍ ഒരു മാനുഫാക്ചറിംഗ് ഫെസിലിറ്റിയാണുണ്ടായിരുന്നത്.

2019ല്‍ രണ്ടാമത്തെ ഫെസിലിറ്റിയും തുറന്നു.ഡല്‍ഹിയില്‍ ഡവലപ്മെന്റ് ആന്റ് ആപ്ലിക്കേഷന്‍ സെന്റര്‍ തുറന്നെന്നും സി ഇ ഒ പറഞ്ഞു. ഫുഡ് സര്‍വ്വീസിലും റിടെയ്ല്‍ മേഖലയില്‍ കേന്ദ്രീകരിക്കുന്നതിനുമാണ് തീരുമാനം. ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനും നിലവിലുള്ള വിപുലീകരിക്കുന്നതിനും നടപടികളുണ്ടാകും.വടക്കും തെക്കും ഒരേ സമയം പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.

കെറിയെ കണ്ടെത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലാണ് ഇന്ത്യയുമായുള്ള വ്യാപാരം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള തീരുമാനം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് സി ഇ ഒ.രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ആരോഗ്യസമ്പുഷ്ടമായ ഭക്ഷണം ലഭ്യമാക്കുന്നതിനാണ് കെറി ഗൂപ്പിന്റെ തീരുമാനമെന്ന് സി ഇ ഒ പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കളിലേറെയും മൂല്യ ബോധം ഉള്ളവരാണെന്നും ഒപ്പം വളരെ പോഷക സമൃദ്ധമായ ഉല്‍പ്പന്നങ്ങള്‍ ആഗ്രഹിക്കുന്നവരുമാണ്.രണ്ട് ബില്യൺ കസ്റ്റമേഴ്സിനെയാണ് കെറി ഗ്രൂപ്പ് ലോകമൊട്ടാകെ ലക്ഷ്യമിടുന്നതെന്നും സി ഇ ഒ പറഞ്ഞു.

Advertisment