Advertisment

ഊര്‍ജ്ജ പ്രതിസന്ധി;പഴം പച്ചക്കറി വിപണിയിലേയ്ക്കും…ക്ഷാമവും വിലക്കയറ്റവും പ്രതീക്ഷിക്കാം

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ഊര്‍ജ്ജപ്രതിസന്ധി പച്ചക്കറികളെയും പഴവര്‍ഗ്ഗങ്ങളുടെയും കൃഷിയെയും വിളവെടുപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. മാത്രമല്ല പലയിനം പച്ചക്കറികളുടെയും മറ്റും വില വര്‍ധനവിനും ക്ഷാമത്തിനും കാരണമായേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Advertisment

publive-image

വടക്കന്‍, പടിഞ്ഞാറന്‍ യൂറോപ്പിലുടനീളം, യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളും കാരണം കര്‍ഷകര്‍ പച്ചക്കറി ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്.ഇത് യൂറോപ്പിന്റെയാകെ ഭക്ഷ്യ വിതരണത്തെ ദോഷകരമായി ബാധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഉല്‍പ്പാദനത്തിനും സംസ്്കരണത്തിനും സംഭരണത്തിനമെല്ലാം ഊര്‍ജ്ജം ആവശ്യമായി വരുന്ന എന്‍ഡീവ്സ് പോലുള്ളവയുടെ വിളവെടുപ്പ് ഫ്രാന്‍സില്‍ മരവിപ്പിച്ചിരുന്നു.ഇത് നിരവധിയായ കര്‍ഷകരെ വെട്ടിലാക്കി.കൂടാതെ തക്കാളി, കുരുമുളക്, വെള്ളരി എന്നിവയും ആപ്പിള്‍, ഉള്ളി, എന്‍ഡീവ്സ് തുടങ്ങിയ തണുപ്പില്‍ സൂക്ഷിക്കേണ്ടവയെയൊക്കെയാണ് ഊര്‍ജ്ജ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നത്.

വൈദ്യുതി വിലക്കയറ്റമാണ് കര്‍ഷകരെ വല്ലാതെ ഞെരുക്കുന്നത്.2021ലേതിനേക്കാള്‍ 10 മടങ്ങ് വൈദ്യുതിയുടെ വില വര്‍ധിച്ചതായി ഫ്രാന്‍സിലെ കര്‍ഷകര്‍ പറയുന്നു.ഇതു മാത്രമല്ല വളം, പായ്ക്കിംഗ് വസ്തുക്കള്‍, ഗതാഗതം എന്നിവയുടെയെല്ലാം ചെലവ് വര്‍ധിച്ചതും പ്രതിസന്ധികളാണ്. ഉല്‍പ്പാദനച്ചെലവില്‍ 30%ലേറെ വര്‍ധനവുണ്ടായതോടെ കര്‍ഷകരില്‍ നല്ലൊരു ശതമാനവും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൂര്യതാപം ഏറെ ലഭിക്കുന്ന സ്പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ പോലും പഴം പച്ചക്കറി കര്‍ഷകര്‍ ഉപയോഗിക്കുന്ന വളത്തിന്റെ വില 25% വര്‍ധിച്ചതായി അവിടുത്തെ കര്‍ഷകര്‍ പറയുന്നു.

യൂറോപ്യന്‍ കര്‍ഷക ഗ്രൂപ്പുകള്‍ ഈ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മൊറോക്കോ, തുര്‍ക്കി, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ ഉഷ്ണ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ ശേഖരിക്കുന്നതിലേക്ക് ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാറിയേക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.

Advertisment