Advertisment

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റം. 26 മുതൽ

author-image
athira kk
Updated On
New Update

ഡാളസ് : മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (MTVEA) സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സാംഘ വാര കൺവെൻഷൻ ഈ വർഷവും സൂം പ്ലാട്ഫോമിൽ കൂടി നടത്തപ്പടും.

Advertisment

publive-image

മാർത്തോമാ സഭയുടെ ഇന്ത്യയിലെ സുവിശേഷ മിഷൻ ഫീൽഡുകളിലെ സുവിശേഷകർ ദൈവവചന പ്രഘോഷണം നടത്തും. സെപ്തംബര് 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം കൊടുക്കും.

സെപ്തംബർ 26, തിങ്കളാഴ്ച - നേതൃത്വം നൽകുന്നത് : ഒക്ളഹോമ മാർത്തോമാ ഇടവക പ്രസംഗം: സുവിശേഷകൻ പുഷ്പരാജ് ഡബ്ലിയു.എസ് (മുട്ടപള്ളി മിഷൻ സെന്റര്) സൂം ഐഡി - 859 9809 3625 പാസ്സ്‌കോഡ്: 315148

സെപ്റ്റംബർ 27, ചൊവ്വാഴ്ച - നേതൃത്വം നൽകുന്നത് : ഡാളസ് സെഹിയോൻ ഇടവക പ്രസംഗം : ശ്രീമതി ഡെയ്സി മാത്യൂസ് (തുമ്പമൺ) . സൂം ഐഡി - 851 0518 4376 പാസ്സ്‌കോഡ്: 976198

സെപ്റ്റംബർ 28, ബുധനാഴ്ച - നേതൃത്വം നൽകുന്നത് : ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക : പ്രസംഗം : സുവിശേഷകൻ ബിജു ജോർജ് (അച്ചൻകോവിൽ മിഷൻ)

സൂം ഐഡി - 991 060 2126 പാസ്സ്‌കോഡ്: 1122

സെപ്റ്റംബർ 29, വ്യാഴാഴ്ച - നേതൃത്വം നൽകുന്നത് കരോൾട്ടൻ ഇടവക പ്രസംഗം : സുവിശേഷകൻ സജി ശാമുവേൽ (ശിവനാപുരം മിഷൻ) സൂം ഐഡി - 850 6783 3796 പാസ്സ്‌കോഡ്: 0014

സെപ്റ്റംബർ 29,വെള്ളിയാഴ്ച - നേതൃത്വം നൽകുന്നത് സെന്റ് പോൾസ് ഇടവക പ്രസംഗം : സുവിശേഷകൻ ഫിലിപ്പ് വർഗീസ് (ഇളമ്പൽ) സൂം ഐഡി - 876 261 1625 പാസ്സ്‌കോഡ്: 12345

MTVEA സൗത്ത് വെസ്റ്റ് സെന്റർ എ യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ സുവിശേഷ മിഷൻ ഫീൽഡിൽ പ്രവർത്തിക്കുന്ന സുവിശേഷകർക്കു ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.

അനുഗ്രഹീത സുവിശേഷപ്രസംഗകരുടെ ദൈവ വചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരും ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ് സെന്റർ എ ഭാരവാഹികളായ പ്രസിഡണ്ട് റവ. വൈ.അലക്സ് , (ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി ); വൈസ് പ്രസിഡണ്ട് മാത്യു കെ ലൂക്കോസ് (സെഹിയോൻ ഇടവക) സെക്രട്ടറി സജി ജോർജ് (കരോൾട്ടൻ ഇടവക) ട്രഷറർ തോമസ് ജോർജ് (സെന്റ് പോൾസ് ഇടവക) എന്നിവർ അറിയിച്ചു.

Advertisment