Advertisment

മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഉണർവിന്റെ ഉയരങ്ങളിലേക്ക് 

author-image
athira kk
Updated On
New Update

ഹൂസ്‌റ്റൻ: മലയാളീ എൻജിനീയേഴ്‌സ് അസോസിയേഷൻ കേരളത്തിലുള്ള മിടുക്കരായ എൻജിനിയറിങ് പഠിക്കാൻ താല്പര്യമുള്ള നല്ല മാർക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു സ്‌കോളർഷിപ് നൽകി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തി വിപുലീകരിക്കുന്നതിനായി കേരളത്തിലെ പ്രശസ്തരായ മൂന്ന് ഗായകരെ കോർത്തിണക്കികൊണ്ട് ഒക്ടോബർ മാസം രണ്ടാം  തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഹാളിൽ ഒരു സംഗീത സായാഹ്നം ഒരുക്കുകയാണ്.

Advertisment

publive-image

നീണ്ട 34 വർഷത്തെ കലാജീവിതത്തിന്റെ വിജയഗാഥയുമായി ഗായിക, തികഞ്ഞ നർത്തകി, അഭിനയേത്രി എന്നീ നിലകളിൽ കഴിവ് തെളിയിച്ച സിതാര കൃഷ്ണകുമാർ നീണ്ട ഒരു കോവിടാനന്തര ഇടവേളക്കുശേഷം അമേരിക്കയിലെത്തുകയാണ് എന്ന് മാത്രമല്ല ഒപ്പം കേരളത്തിലെ ഇപ്പോഴത്തെ പ്രമുഖ ഗായകരായ ടെക്കീ റോക്‌സ്റ്റാർ ഹരീഷ് ശിവരാമകൃഷ്ണനും, ഇൻഡീ സൂപ്പർസ്റ്റാർ  ജോബ് കുര്യനും ചേർന്നുള്ള വളരെ മനോഹരമായ ഒരു കലാവിരുന്നായിരിക്കും അരങ്ങേറുക എന്ന് മലയാളീ എൻജിനീയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സുബിൻ ബാലകൃഷ്ണൻ അറിയിച്ചു.

മലയാളികളായ കൂടുതൽ വിദ്യാർഥികൾക്ക്  ഇനിയുമധികം പഠന സൗകര്യങ്ങൾ ഒരുക്കുവാനും ഈ കലാസന്ധ്യ സമ്പന്നമാക്കുവാനും  ഹൂസ്റ്റണിലെ നല്ലവരായ എല്ലാ മലയാളികളെയും സവിനയം സഹർഷം സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ശ്രീ. സുബിൻ ബാലകൃഷ്ണൻ അറിയിച്ചു.

ടിക്കറ്റിനും മറ്റു കൂടുതൽ വിവരങ്ങൾക്കും: 281 546 0589, 713 826 4456.

 

 

 

 

 

 

 

Advertisment