Advertisment

കത്തിക്കാളുന്ന ജീവിതച്ചെലവുകള്‍ … പ്രതിഷേധവുമായി ആയിരകണക്കിന് ജനങ്ങള്‍ തെരുവില്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ജീവിതച്ചെലവ് വെല്ലുവിളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഡബ്ലിനില്‍ തെരുവിലിറങ്ങിയത് ആയിരക്കണക്കിനാളുകള്‍. പണപ്പെരുപ്പവും വര്‍ധിച്ച ജീവിതച്ചെലവുകളും മുന്നോട്ടുള്ള ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികളായ സിന്‍ ഫെയ്ന്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്നിവയുള്‍പ്പെടെ രാഷ്ട്രീയപ്പാര്‍ട്ടികളും തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കമുള്ള വിവിധ ഗ്രൂപ്പുകളുള്‍പ്പെട്ട കോസ്റ്റ് ഓഫ് ലിവിംഗ് കോയലിഷനാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

Advertisment

publive-image

പാര്‍നെല്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഒ കോണല്‍ സ്ട്രീറ്റിലൂടെ, കോളജ് ഗ്രീന്‍ വലംവെച്ച് മെറിയോണ്‍ സ്‌ക്വയറിലെത്തി. അവിടെ വിവിധ നേതാക്കള്‍ പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്തു.

സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് സിന്‍ ഫെയ്ന്‍ ലീഡര്‍ മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു. വൈദ്യുതി ബില്ലുകള്‍ക്ക് പരിധിയേര്‍പ്പെടുത്തണമന്നും മൂന്ന് വര്‍ഷത്തേക്ക് വാടക വര്‍ദ്ധനവ് നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ജീവിതച്ചെലവില്‍ ജനങ്ങളെ തുണയ്ക്കുന്നതാകണം ഇത്തവണത്തെ ബജറ്റെന്ന് റാലിയെ അഭിവാദ്യം ചെയ്ത പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് പറഞ്ഞു.

തെരുവിലിറങ്ങിയ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്നുവെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.ജീവിതച്ചെലവുകള്‍ താങ്ങാനാവാതെ വലയുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നും വരദ്കര്‍ അറിയിച്ചു.വരും ദിവസങ്ങളില്‍ത്തന്നെ സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നും വരദ്കര്‍ പറഞ്ഞു.

Advertisment