Advertisment

കാനഡയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വീടുകള്‍ ഒലിച്ചുപോയി, വൈദ്യുതി ബന്ധം താറുമാറായി

author-image
athira kk
Updated On
New Update

ടൊറന്റോ: കാനഡയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഇവിടെ പലയിടത്തുംവൈദ്യുതി ബന്ധം താറുമാറായി. ശനിയാഴ്ച കിഴക്കന്‍ കാനഡയുടെ തീരത്ത് ആഞ്ഞു വീശിയ ഫിയോന ചുഴലിക്കാറ്റില്‍ വലഞ്ഞ് മലയാളികളും. ഏതാണ്ട് 12 മണിക്കൂറോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടുവെന്ന് ഈ പ്രദേശത്ത് താമസിക്കുന്ന മലയാളികള്‍ പറഞ്ഞു. അത്‌ലാന്റിക് കാനഡയുടെ ഭാഗമായ ഹാലിഫാക്സിലും കനത്ത നാശനഷ്ടമാണ് ഫിയാനോ വരുത്തി വച്ചത്. വാഹനങ്ങളുടെയും വീടുകളുടെയും മുകളില്‍ മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി വിതരണം താറുമാറായി, ഗതാഗത കുരുക്ക് രൂക്ഷമായി, മൊബൈല്‍ ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടു.

Advertisment

publive-image

പലയിടത്തും മുടങ്ങിയ വൈദ്യുത വിതരണം പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് അറിയുന്നത്. പത്തു വര്‍ഷത്തിന് ശേഷമാണു അത്‌ലാന്റിക് കാനഡയില്‍ ഇത്രയും രൂക്ഷമായ കൊടുങ്കാറ്റു ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ആളുകള്‍ മുന്‍കരുതലിനായി ഭക്ഷണവും ഇന്ധനവും കരുതിയിരുന്നു.

സിഡ്‌നിയിലും കനത്ത നാശനഷ്ടമാണ് ഫിയാനോ ഉണ്ടാക്കിയത്. മലയാളി വിദ്യാര്‍ഥികള്‍ ധാരാളം ഉള്ള സ്ഥലമാണ് സിഡ്നി. മരങ്ങള്‍ കടപുഴകി വീണു വൈദ്യുത വിതരണം താറുമാറായി. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനങ്ങളും താറുമാറായി. സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തിരുന്നതിനാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

 

 

 

 

 

Advertisment