Advertisment

വ്യാജരേഖയുമായി ജര്‍മനിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 15 മലയാളികള്‍ അറസ്ററില്‍

author-image
athira kk
Updated On
New Update

നിക്കോഷ്യ: വ്യാജ രേഖകള്‍ ഉപയോഗിച്ച് സൈപ്രസിലെത്തി ഇയു രാജ്യങ്ങളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 278 പേരെ പോലീസ് അറസ്ററു ചെയ്തു.

Advertisment

publive-image

2022 ലെ ആദ്യ എട്ട് മാസങ്ങളില്‍, ജനുവരി മുതല്‍ ഓഗസ്ററ് അവസാനം വരെ, മൊത്തം 278 പേര്‍ മറ്റുള്ളവരുടെ യാത്രാ രേഖകള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ശ്രമിച്ചതായി സൈപ്രസ് അധികൃതര്‍ അറിയിച്ചു, ഇതില്‍ 15 ഓളം മലയാളികളും ഉള്‍പ്പെടുന്നതായി സംശയിക്കുന്നു. ഇവര്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ മുഖേനയാണ് സൈപ്രസിലെത്തിയത്. ഇവരെ ജര്‍മനിയ്ക്കു കടത്താനായിരുന്നു പദ്ധതി.

ജര്‍മനിയിലെത്തിയാല്‍ ഉടനെ ജോലി ലഭിക്കുമെന്നു പറഞ്ഞു പറ്റിച്ചാണ് ഇവരില്‍ നിന്നും തൃശൂരിലെ ഏജന്‍സി ലക്ഷങ്ങള്‍ വാങ്ങിയത്. ഇവരില്‍ പലരും വെല്‍ഡര്‍മാരും ഹെവി ഡ്യൂട്ടി ഡ്റൈവറന്മാരുമാണന്നാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന വിവരം. ഇവരെ സൈപ്രസിലെത്തിത്ത് രണ്ടു മാസംകൊണ്ട് ജര്‍മന്‍ ഭാഷ പഠിപ്പിച്ച് കള്ളസര്‍ട്ടിഫിക്കറ്റ് നല്‍കി ജര്‍മനിയിലേയ്ക്ക് കടത്താനായിരുന്നു പദ്ധതി. ഇവരുടെ ഇടനിലക്കാരായി ഒരു മലയാളി തന്നെ സൈപ്രസില്‍ നിന്ന് കാര്യങ്ങള്‍ നീക്കിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. യാത്രാരേഖകളില്‍ കൃത്രിമത്വം കണ്ടെത്തിയതോടെ ഇവരെ അറസ്ററ് ചെയ്തതായി അധികൃതര്‍ വിശദീകരിച്ചു.

ഇവരില്‍ 144 പേരെ ലാര്‍നാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്ററ് ചെയ്തതായും അവരില്‍ 134 പേരെ പാഫോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അറസ്ററ് ചെയ്തതെന്നും വെളിപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നിവിടങ്ങളിലേക്ക് പോകാനാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തി.

എന്തായാലും മലയാളി വ്യാജന്മാരെക്കൊണ്ട് ജര്‍മനി പൊറുതി മുട്ടുന്ന അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. വ്യാജ രേഖകള്‍ ചമച്ചും, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചും ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നേടുന്നുവെന്ന് കഴിഞ്ഞയാഴ്ചയില്‍ ഇന്‍ഡ്യയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ.ഫിലിപ്പ് ആക്കര്‍മാന്‍ പത്രസമ്മേളനം നടത്തിയിരുന്നു. അതിന്റെ പിന്നാലെ ജര്‍മനിയിലേയ്ക്ക് പഠിക്കാന്‍ വരണമെങ്കില്‍ എപിഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു കടമ്പയായി. അതിന്റെ പിന്നാലെ വിസ ലഭിക്കുന്നതിനായി ഇനിയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

സൈപ്രസ് ഒഴികെ, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ, വ്യാജ യാത്രാ രേഖകളുമായി 22 കുടിയേറ്റക്കാരെ ഗ്രീക്ക് അധികൃതര്‍ അറസ്ററു ചെയ്തിരുന്നു.

Advertisment