Advertisment

സ്വന്തം രൂപത്തില്‍ യാത്ര ചെയ്ത് സ്രാവിന്റെ സഞ്ചാരപഥം

author-image
athira kk
Updated On
New Update

ന്യൂയോര്‍ക്ക്: ജിപിഎസ് ഘടിപ്പിച്ച സ്രാവിന്റെ സഞ്ചാരപഥം പരിശോധിച്ച ഗവേഷകര്‍ക്ക് കൗതുകം കൊണ്ട് കണ്ണുതള്ളി. സ്രാവിന്റെ സഞ്ചാരപഥത്തിന് സ്രാവിന്റെ രൂപത്തോട് അനിഷേധ്യമായ സാമ്യം.

Advertisment

publive-image

ബ്രെട്ടന്‍ എന്നാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട മത്സ്യത്തിനു നല്‍കിയിരിക്കുന്ന പേര്. ഗവേഷകര്‍ക്ക് സമുദ്രസംബന്ധിയായ ഗവേഷണങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ കൈമാറുന്ന ഓസേര്‍ച്ച് എന്ന ശാസ്ത്രസംഘടനയാണ് ബ്രെട്ടന്റെ ശരീരത്തില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചത്.

651 കിലോഗ്രാം തൂക്കമുള്ള ആണ്‍സ്രാവാണ് ബ്രെട്ടന്‍. 13 അടി നീളം. യുഎസ്, ന്യൂ ജഴ്സി വെര്‍ജീനിയ, സൗത്ത് കരോലിന എന്നീ സമുദ്രമേഖലകളിലൂടെയാണ് ഇതു സഞ്ചരിച്ചത്. സമുദ്രത്തിന്റെ ഉപരിതലഭാഗത്ത് എത്തുമ്പോഴാണ് മുതുകിന്റെ ഭാഗത്തുള്ള ചിറകില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണം ലൊക്കേഷന്‍ വിവരം കൈമാറുന്നത്. 444 ദിവസം ബ്രെട്ടന്റെ സഞ്ചാരം നിരീക്ഷിച്ചതില്‍ നിന്നാണ് കൗതുകമുണര്‍ത്തുന്ന വിധത്തില്‍ ഭീമന്‍ സ്രാവിന്റെ രൂപം തെളിഞ്ഞത്.

Advertisment