Advertisment

അയര്‍ലണ്ടിലെ ബജറ്റ് നാളെ, വരുമാന പരിധി 40000 യൂറോയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : രാജ്യത്തെ നികുതി ചുമത്തുന്നതിനുള്ള വരുമാന പരിധി ബജറ്റില്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവിലെ 36,800യൂറോയെന്നത് 40,000 യൂറോയിലേക്ക് മാറിയേക്കാമെന്നാണ് കരുതുന്നത്. മന്ത്രിമാരും സര്‍ക്കാരിലെ സഖ്യകക്ഷി നേതാക്കളും തമ്മില്‍ ഇതു സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളെയാണ് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

Advertisment

publive-image

വെല്‍ഫെയര്‍ ആനുകൂല്യങ്ങളും പ്രതിവാര സപ്പോര്‍ട്ടുകളും ഇരട്ടിയാക്കുന്നതു സംബന്ധിച്ച കാര്യങ്ങളും പരിഗണനയിലാണ്.ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റ് പേമെന്റും ബജറ്റിലുള്‍പ്പെട്ടേക്കും.വെല്‍ഫെയര്‍ ആനുകൂല്യങ്ങളില്‍ പത്ത് യൂറോയുടെ വര്‍ധനവെന്നതില്‍ ഇനിയും ധാരണയായിട്ടില്ല.

രക്ഷിതാക്കള്‍ക്കുള്ള ചെലവ് 50% കുറയ്ക്കുമെന്ന് കുട്ടികളുടെ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പാക്കേജ് ഇതുവരെ അംഗീകരിച്ചിട്ടില്ല.രണ്ടോ മൂന്നോ ബില്ലുകളിലായി 600 യൂറോയുടെ വൈദ്യുതി ക്രെഡിറ്റുകളും ബജറ്റിലുണ്ടായേക്കും. വാടകക്കാര്‍ക്ക് പുതിയ ടാക്സ് ക്രെഡിറ്റ് നല്‍കുന്നതിന് പദ്ധതിയുണ്ട്.എന്നാല്‍ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.വിവിധ പാര്‍ട്ടി നേതാക്കളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ഭൂവുടമകള്‍ക്ക് മേല്‍ നികുതിയൊന്നുമുണ്ടാകില്ലെന്നാണ് അറിയുന്നത്.

പൊതുഗതാഗത നിരക്കില്‍ 20% കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.ഇത് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് ഗ്രീന്‍ പാര്‍ട്ടിയുടെ നീക്കവും സജീവമാണ്.ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ വാറ്റ് വെട്ടിക്കുറച്ചത് ഫെബ്രുവരിക്ക് ശേഷമുണ്ടായേക്കില്ല.ഹെല്‍പ്പ്-ടു-ബൈ സ്‌കീം വിപുലീകരിക്കുമെന്നും കരുതുന്നുണ്ട്.

പുതിയ മീഡിയ ഫണ്ടിംഗ് സ്‌കീം ആരംഭിക്കുന്നതിന് 6 മില്യണ്‍ യൂറോയുടെ പദ്ധതി വരും.അച്ചടി മാധ്യമങ്ങള്‍ക്കുള്ള വാറ്റ് പൂജ്യമാക്കുമെന്നും സൂചനയുണ്ട്.

800 ഗാര്‍ഡകളെ കൂടി നിയമിക്കുന്നതിനും നടപടിയുണ്ടാകും.ആരോഗ്യ വകുപ്പിന്റെ ചെലവുകള്‍ സംബന്ധിച്ച് ധാരണയായെങ്കിലും ഈ വകുപ്പിനുള്ള തുക എത്രയാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.

സ്‌പോര്‍ട്‌സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാനും 2024 പാരീസ് ഒളിമ്പിക്‌സിലേക്കുള്ള അത്‌ലറ്റുകളുടെ കോച്ചിംഗ് ഫണ്ടിനുമായി 6 മില്യണ്‍ യൂറോ നീക്കിയിവെച്ചിട്ടുണ്ട്.സമ്മര്‍ കോളജ് വിദ്യാര്‍ഥികളെ ഏറ്റെടുക്കുന്ന കുടുംബങ്ങള്‍ക്കുള്ള സ്റ്റാര്‍ട്ട്-അപ്പ് ഗ്രാന്റുകള്‍ 2,000ല്‍ നിന്ന് 6,000 യൂറോയായി വര്‍ദ്ധിപ്പിക്കും.

Advertisment