Advertisment

ഖത്തര്‍ എയര്‍വേയ്സ് ഈ വര്‍ഷത്തെ മികച്ച വിമാനക്കമ്പനി

author-image
athira kk
Updated On
New Update

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാമതെത്തിയത് ഖത്തര്‍ എയര്‍വേയ്സ്. ജര്‍മന്‍ കമ്പനിയായ ലുഫ്താന്‍സ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍, ഇന്ത്യയില്‍നിന്നുള്ള പുതിയ എയര്‍ലൈന്‍ വിസ്താര ഇരുപതാമതുമെത്തി.

Advertisment

publive-image

സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായിട്ടുള്ള വിമാന~വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്ററിനും ഇടയില്‍ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയാണ് സര്‍വേ സംഘടിപ്പിച്ചത്.

പട്ടികയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാമതെത്തിയപ്പോള്‍, യുഎഇയുടെ എമിറേറ്റ്സ് മൂന്നാമതും എത്തിഹാദ് പന്ത്രണ്ടാമതും.

മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ഇരിപ്പിടം, മികച്ച ബിസിനസ് ക്ളാസ് ഡൈനിങ് ലോഞ്ച് തുടങ്ങിയ അവാര്‍ഡുകളും ഖത്തര്‍ എയര്‍വേയ്സിനു ലഭിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് മറ്റു ഒമ്പത് അവാര്‍ഡുകളും കിട്ടി. കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രയ്ക്കും മികച്ച ജീവനക്കാരുള്ള വിമാന കമ്പനിയെന്നതടക്കമുള്ള അവാര്‍ഡുകളും ഇതിലുള്‍പ്പെടും.

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് യൂറോപ്പിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ടൈറ്റില്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സിന് ആറ് അവാര്‍ഡുകളും കിട്ടി.

ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും മികച്ച വിമാന കമ്പനി, ഇന്ത്യയിലേയും ദക്ഷിണ ഏഷ്യയിലേയും ജീവനക്കാരുടെ മികച്ച സേവനം ലഭിക്കുന്ന വിമാന കമ്പനി എന്നീ രണ്ട് അവാര്‍ഡുകള്‍ കൂടി വിസ്താരയ്ക്കു ലഭിച്ചു.

പട്ടിക ഇങ്ങനെ:

ഖത്തര്‍ എയര്‍വേയ്സ്

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

എമിറേറ്റ്സ്

അചഅഓള്‍ നിപ്പോണ്‍ എയര്‍വേയ്സ്

ക്വാണ്ടാസ് എയര്‍വേയ്സ്

ജപ്പാന്‍ എയര്‍ലൈന്‍സ്

ടര്‍ക്കിഷ് എയര്‍ലൈന്‍സ്

എയര്‍ ഫ്രാന്‍സ്

കൊറിയന്‍ എയര്‍

സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്

ബ്രിട്ടീഷ് എയര്‍വേയ്സ്

ഇത്തിഹാത് എയര്‍വേയ്സ്

ചൈന സൗത്തേണ്‍

ഹൈനാന്‍ എയര്‍ലൈന്‍സ്

ലുഫ്താന്‍സ

കാത്തേ പസഫിക്

കെ.എല്‍.എം

ഇ.വി.എ എയര്‍

വിര്‍ജിന്‍ അറ്റ്ലാന്റിക്

വിസ്താര

Advertisment