Advertisment

റഷ്യന്‍ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി 15 പേരെ വെടിവച്ചു കൊന്നു

author-image
athira kk
Updated On
New Update

മോസ്കോ: റഷ്യയിലെ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ഇഷെസ്ക് നഗരത്തിലാണ് സംഭവം.

Advertisment

publive-image

നിരവധി പേര്‍ പരിക്കുകളുമായി ആശുപത്രിയിലാണ്. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമത്തിന്‍റെ കാരണമെന്തെന്ന് അവ്യക്തമാണ്.

കൊല്ലപ്പെട്ടവരില്‍ രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടുന്നു. നാസി ചിഹ്നം പതിച്ച ടീഷര്‍ട്ടും മുഖംമൂടിയും ധരിച്ചാണ് അക്രമി സ്കൂളിനകത്ത് കടന്നത്. രണ്ട് തോക്കുകള്‍ ഇയാളുടെ കൈയിലുണ്ടായിരുന്നു.

 

Advertisment