Advertisment

വാടകക്കാര്‍ക്ക് കൂടുതല്‍ ടാക്‌സ് ക്രഡിറ്റ് ,ചൈല്‍ഡ് കെയര്‍ ചെലവുകളില്‍ കുറവ് വരുത്തും ; ബജറ്റ് ഇന്ന്

author-image
athira kk
Updated On
New Update

ഡബ്ലിന്‍: സര്‍ക്കാരിന്റെ 2023ലെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടന്ന സഖ്യകക്ഷി നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബജറ്റ് അന്തിമമാക്കിയത്.മൂന്നു ബില്യണ്‍ യൂറോയുടെ കോസ്റ്റ് ഓഫ് ലീവിംഗ് പായ്ക്കേജും ഒരു ബില്യണ്‍ യൂറോയുടെ കണ്ടിന്‍ജന്‍സി പായ്ക്കേജുമടക്കം ഏഴ് ബില്യണ്‍ യൂറോയുടെ ബജറ്റ് പായ്ക്കേജാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്നാണ് കരുതുന്നത്.

Advertisment

publive-image

വരുമാന നികുതി പരിധി ഉയരും

നിലവില്‍ വരുമാന നികുതി തുടങ്ങുന്നത് സിംഗിളിന് 36800 യൂറോയിലാണ്. ഇത് 40000 യൂറോയാക്കി ഉയര്‍ത്തും.ദമ്പതികള്‍ക്കിത് 80000 യൂറോയുമാക്കും.ഇതില്‍ നിന്നുള്ള നികുതി യഥാക്രമം 800 യൂറോയും 1600 യൂറോയും ലാഭിക്കാനാവും..മിനിമം വേതനത്തില്‍ വര്‍ധനവുണ്ടാകുമെന്നതിനാല്‍ യു എസ് സിയിലും പി ആര്‍ എസ് ഐയിലും നേരിയ മാറ്റങ്ങളുണ്ടായേക്കും.

വാടകക്കാര്‍ക്ക് ടാക്സ് ക്രെഡിറ്റ്

വാടകക്കാര്‍ക്കുള്ള ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച് ധാരണയായി.അയര്‍ലണ്ടിലെ എല്ലാ വാടകക്കാര്‍ക്കും ഇത് ലഭിക്കും. വാടകയെക്കാളുപരിയായി വാടകക്കാരെ ലക്ഷ്യമിടുന്നതാണ് ടാക്സ് ക്രഡിറ്റെന്നാണ് സൂചന. പ്രോപ്പര്‍ട്ടി ഷെയര്‍ ചെയ്യുന്ന രണ്ടോ മൂന്നോ വാടകക്കാര്‍ക്ക് വരെ ടാക്സ് ക്രഡിറ്റിന് അര്‍ഹതയുണ്ടാകും. എന്നാല്‍ അത് എത്രയായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.ഒരാള്‍ക്ക് 400 മുതല്‍ 500യൂറോ വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.ഭൂവുടമകളുടെ നികുതിയിലും ചെറിയ മാറ്റങ്ങള്‍ വന്നേക്കും.കൂടാതെ ഹെല്‍പ്പ് ടു ബൈ സ്‌കീം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനും തീരുമാനമുണ്ട്.

വേക്കന്റ് പ്രോപ്പര്‍ട്ടി വസ്തു നികുതിയും വന്നേക്കും,

ആശ്വാസ നടപടികള്‍….

ബജറ്റിന് പിന്നാലെ തന്നെ ഡബിള്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭ്യമായേക്കും.

സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ആഴ്ചയില്‍ 12 യൂറോ വര്‍ധിപ്പിക്കും..

2024 മുതല്‍ നോട്ടുബുക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമാക്കും.ജി പി വിസിറ്റ് ചാര്‍ജുകള്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യമാക്കും.

കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഫ്യുവല്‍ അലവന്‍സ് ഉയര്‍ത്തും

വര്‍ക്കിംഗ് ഫാമിലി പേമെന്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും ലളിതമാക്കും.

വൈകല്യമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് 500 യൂറോയുടെ ഒറ്റത്തവണ പേയ്‌മെന്റും ലഭിക്കും

ചൈല്‍ഡ് കെയര്‍ ചെലവില്‍ 25% കുറവു വരുത്തും.സബ്‌സിഡികളും വര്‍ധിപ്പിക്കും

ആരോഗ്യത്തില്‍…

പബ്ലിക് ഫണ്ടോടെയുള്ള IV F അടുത്ത വര്‍ഷം ആരംഭിച്ചേക്കും.

ആശുപത്രിയിലെ ഐ പി ചാര്‍ജുകളും വെട്ടിക്കുറയ്ക്കും

വ്യവസായത്തിനായി…

വൈദ്യുതി, ഗ്യാസ് വിലയില്‍ ബിസിനസുകളെ സഹായിക്കാന്‍ രണ്ട് പുതിയ സ്‌കീമുകള്‍ പ്രഖ്യാപിച്ചേക്കക്കും .കയറ്റുമതിയിലും മാനുഫാക്ചറിംഗിലും ഏര്‍പ്പെട്ടിരിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്കുള്ളതായിരിക്കും ഇതിലൊരു പദ്ധതി.എന്റര്‍പ്രൈസ് അയര്‍ലണ്ടായിരിക്കും ഈ 200 മില്യണ്‍ യൂറോ പദ്ധതി നടപ്പാക്കുക.ഇതനുസരിച്ച് ബിസിനസുകള്‍ക്ക് 2 മില്യണ്‍ യൂറോ വരെ സാമ്പത്തിക സഹായം ലഭിക്കും.

എസ്എംഇകള്‍ക്കും ആശ്വാസം

എസ്എംഇകളെ ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ ടെംപററി ബിസിനസ് എനര്‍ജി സപ്പോര്‍ട്ട് സ്‌കീം.ഇതനുസരിച്ച് വൈദ്യുതി,ഗ്യാസ് ബില്ലുകളില്‍ 40%വരെ ഇളവു ലഭിക്കും. എന്നിരുന്നാലും 10000യൂറോയെന്ന പരിധി ഇതിന് ബാധകമാണ്.

റവന്യൂ കമ്മീഷണര്‍മാര്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതല.സെപ്തംബര്‍ മുതല്‍ പ്രാബല്യം നല്‍കി ഫെബ്രുവരി വരെയെങ്കിലും പദ്ധതി പ്രവര്‍ത്തിക്കും.ഒരു ബില്യണ്‍ യൂറോയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.ബ്രക്‌സിറ്റ്, കോവിഡ് വായ്പകള്‍ക്ക് സമാനമായി ചെലവു കുറഞ്ഞ വായ്പകളും ലഭിക്കും.

തൊഴിലുടമകള്‍ക്കുള്ള ടാക്‌സ് ഫ്രീ ബോണസ് 500 യൂറോയില്‍ നിന്ന് ആയിരം യൂറോയായി വര്‍ദ്ധിപ്പിക്കും

വിദ്യാര്‍ഥികള്‍ക്കായി…

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പാഠ പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതി വിദ്യാഭ്യാസ പാക്കേജിലുണ്ടാകും

തേര്‍ഡ് ലെവല്‍ ഫീസ് 1,000 കുറയ്ക്കും

100,000യൂറോയ്ക്ക് താഴെ വരുമാനമുള്ള എല്ലാ കുടുംബങ്ങള്‍ക്കും 500 യൂറോയുടെ കുറവ് ലഭിക്കും.

62000യൂറോയില്‍ താഴെ വരുമാനമുള്ള കുടുംബത്തിന് 1,500യില്‍ കൂടുതല്‍ ഫീസില്ല

എല്ലാ വിദ്യാര്‍ഥികള്‍ക്കും 1000യൂറോയുടെ കുറവ് ലഭിക്കുമെന്നാണ് കരുതുന്നത്.

ഗ്രാന്റ് ലഭിക്കുന്നവര്‍ക്കെല്ലാം ഡബിള്‍ പേയ്‌മെന്റ് ലഭിക്കും. പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്കെല്ലാം ക്രിസ്മസിന് മുമ്പ് കോസ്റ്റ് ഓഫ് ലീവിംഗ് പേമെന്റ് ലഭിക്കും

പോലീസിംഗ് മെച്ചപ്പെടുത്താന്‍

അടുത്ത വര്‍ഷം 1,000 പുതിയ ഗാര്‍ഡകളെ നിയമിച്ചേക്കും

കോര്‍ പോലീസിംഗ് ഡ്യൂട്ടിയില്‍ ഫ്രണ്ട്ലൈന്‍ ഗാര്‍ഡയെ സഹായിക്കുന്നതിന് 400ലധികം പുതിയ ഗാര്‍ഡ സ്റ്റാഫുകളെ നിയോഗിക്കുന്നതിനാണ് തീരുമാനം

കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഗാര്‍ഡയുടെ ഓവര്‍ടൈം വര്‍ധിപ്പിക്കുന്നതിനും തീരുമാനമുണ്ട്

ആശ്വാസ നടപടികള്‍ വേറെയും

മൂന്ന് ബില്ലുകളിലായി 600 യൂറോയുടെ വൈദ്യുതി ക്രെഡിറ്റുകള്‍

പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കിലെ ഇളവ് തുടരുമെന്നാണ് കരുതുന്നത്.

അച്ചടി സ്ഥാപനങ്ങളെ നികുതി രഹിതമാക്കും

Advertisment