Advertisment

പോപ്പുലര്‍ ഫ്രണ്ടിന് യൂറോപ്യന്‍ സഹായവും , നൂറുകണക്കിന് പേര്‍ ഹിറ്റ് ലിസ്റ്റില്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സാമ്പത്തിക സഹായം ചെയ്തവരില്‍ യൂറോപ്പില്‍ നിന്നുള്ള നിരവധി പേരുമെന്ന് സൂചനകള്‍. ഇറ്റലി,മാള്‍ട്ട,അയര്‍ലണ്ട്, യൂ കെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് പേരാണ് എന്‍ ഐ എ യുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് വാര്‍ത്തകള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ ചേക്കേറുകയും,ചെയ്തവരാണ് ‘യൂറോയില്‍’ പ്രത്യുപകാരം ചെയ്ത് പോപ്പുലര്‍ ഫണ്ടിനെ ‘പോളീഷ് ചെയ്തതെന്നാണ് കണ്ടെത്തല്‍.

Advertisment

publive-image

ഇന്നും രാജ്യവ്യാപകമായ റെയ്ഡാണ് പോപ്പുലര്‍ ഫണ്ടിനെതിരെ നടക്കുന്നത്.ഇതിനിടെയാണ് യൂറോപ്പില്‍ എത്തപ്പെട്ട നൂറുകണക്കിന് മലയാളികള്‍ അടക്കമുള്ളവര്‍ നാട്ടിലേയ്ക്ക് ‘സംഭാവന ചെയ്തതതിന്റെ പേരില്‍ കുടുക്കിലാവും എന്ന സൂചനകള്‍ പുറത്തുവരുന്നത്. ഭീകര പ്രവര്‍ത്തനത്തെ സഹായിച്ചു എന്ന പേരില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകളുടെ സഹായം തേടാനും എന്‍ ഐ എ ആരംഭിച്ചു കഴിഞ്ഞു,

പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികളും ഈ കൂട്ടത്തിലുണ്ട്.. ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്തയാളുകളുടെ ലിസ്റ്റ്് എന്‍ ഐ എ യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റും ശേഖരിച്ചുകഴിഞ്ഞു. ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാവപ്പെട്ട മുസ്ളീം വിഭാഗങ്ങളുടെ ഇടയില്‍ സാമൂഹ്യസേവന പ്രവര്‍ത്തനം നടത്തുന്നു എന്ന് പറഞാണ് ഈ സംഘടന വ്യാപകമായി പണം സ്വരൂപിച്ചിരുന്നത്.ഇന്ത്യയിലെ പാവപ്പെട്ട മുസ്ലീങ്ങളെ സഹായിക്കാന്‍ ‘നോമ്പ് കാലത്ത് കഴിക്കേണ്ട ബലിയിറച്ചി വാങ്ങി നല്‍കാനെന്ന പേരിലും യൂറോപ്പിലെ ഉദാരമതികളില്‍ നിന്നും ഇവര്‍ സംഭാവന സ്വീകരിച്ചിട്ടുണ്ട്.

പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾ വരെ മണിക്കൂറിന് പതിനൊന്ന് യൂറോയിൽ താഴെ ശമ്പളം വാങ്ങുമ്പോഴും മാസം തോറും ആയിരക്കണക്കിന് യൂറോ ട്രാൻസ്ഫർ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.പ്രാദേശിക പോലീസ്സ് സേനകൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയിൽ നിന്നും കൈമാറിയിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ പോപ്പുലര്‍ ഫണ്ട് നേതാവ് ബി പി അബ്ദുള്‍ റസാഖാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി കേരളത്തിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പണപ്പിരവ് നടത്തിയതെന്ന് ഇ ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രമുഖ നേതാവായ അബ്ദുള്‍ റസാഖ് കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് പിരിച്ചെടുത്തത്. ഇതെല്ലം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് ഇ ഡിയും എന് ഐ എയും കണ്ടെത്തി. ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പിരിച്ച കോടികള്‍ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഇവരുടെ ഏജന്റുമാര്‍ പിരിവിനായി രംഗത്തുണ്ട്.

റിയാബ് ഇന്ത്യാ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ വിവിധ വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം അത് വീണ്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

Advertisment