Advertisment

എലിസബത്ത് രാജ്ഞിക്കു പ്രിയപ്പെട്ട കോര്‍ഗിസ് നായകള്‍ക്ക് വന്‍ ഡിമാന്‍ഡ്

author-image
athira kk
Updated On
New Update

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനു പ്രിയപ്പെട്ട കോര്‍ഗിസ് ഇനത്തില്‍പ്പെട്ട നായകള്‍ക്ക് ബ്രിട്ടനില്‍ ഇപ്പോള്‍ വന്‍ ഡിമാന്‍ഡ്. 2678 പൗണ്ട് വരെയാണ് ഇപ്പോള്‍ രാജ്യത്ത് ഇതിന്റെ വില.

Advertisment

publive-image

18 വയസുള്ളപ്പോള്‍ അച്ഛന്‍ ജോര്‍ജ് ആറാമന്‍ രാജാവാണ് എലിസബത്തിന് ആദ്യമായി കോര്‍ഗിസ് ഇനത്തില്‍പ്പെട്ട ഒരു നായയെ സമ്മാനിക്കുന്നത്. സൂസന്‍ എന്നു പേരിട്ട് അതിനെ കാര്യമായി തന്നെ നോക്കി വളര്‍ത്തുകയായിരുന്നു എലിസബത്ത്.

പില്‍ക്കാലത്ത് പട്ടികളുടെ എണ്ണം കൂടുകയും അവയെ നോക്കാന്‍ കൊട്ടാരത്തില്‍ പ്രത്യേകം ജീവനക്കാരെയും നിയമിക്കുകയും ചെയ്തു. അവയുടെ ദൈനംദിന ഭക്ഷണ കാര്യങ്ങളില്‍ രാജ്ഞി നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു.

രാജ്ഞിയുടെ മരണത്തോടെ അവര്‍ വളര്‍ത്തിയിരുന്നത് കോര്‍ഗിസ് ഇനത്തില്‍പ്പെട്ട നായകളാണെന്ന വാര്‍ത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. ഇതോടെ ഇവയുടെ ഡിമാന്‍ഡ് കുതിച്ചുയരുകയായിരുന്നു.

കൂര്‍ത്ത ചെറിയ ചെവികളും മണലിന്റെ നിറവുമുള്ള കോര്‍ഗികള്‍ രാജ്ഞിയുടെ കൊട്ടാരത്തിലെ പതിവു കാഴ്ചയായിരുന്നു. രാജ്ഞിയുടെ പല ഔദ്യോഗിക ചിത്രങ്ങളിലും ഇവം ഇടം പിടിച്ചിരുന്നു. കൊട്ടാരത്തില്‍ ഓരോ മുറികളിലും രാജ്ഞിയെ ചുറ്റിപ്പറ്റി സദാസമയം ഇവ ഉണ്ടാകുമായിരുന്നു.

Advertisment