Advertisment

യുക്രെയ്നിലെ ഹിതപരിശോധനാ ഫലം അനുകൂലം: റഷ്യ

author-image
athira kk
Updated On
New Update

കീവ്: യുക്രെയ്നില്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം റഷ്യ പ്രഖ്യാപിച്ചു. റഷ്യയുടെ ഭാഗമാകണമെന്നാണ് നാല് മേഖലകളിലെ ആളുകളും വിധിയെഴുതിയതെന്നാണ് അവകാശവാദം.

Advertisment

publive-image

നിലവില്‍ റഷ്യന്‍ സൈന്യത്തിനു കീഴിലുള്ള ലുഹാന്‍സ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സന്‍, സാപൊറീഷ്യ പ്രവിശ്യകളിലായിരുന്നു ഹിതപരിശോധന. യുക്രെയ്ന്റെ 15% വരുന്ന ഈ മേഖലകളെ സ്വന്തമാക്കാന്‍ പാര്‍ലമെന്റ് അംഗീകാരത്തിനുള്ള നടപടികളിലേക്ക് റഷ്യ പ്രവേശിക്കുകയാണ്.

ലുഹാന്‍സ്കില്‍ 98%, ഡോണെറ്റ്സ്കില്‍ 99%, ഹേഴ്സനില്‍ 87%, സാപൊറീഷ്യയില്‍ 93% എന്നിങ്ങനെയാണ് റഷ്യന്‍ അധിനിവേശത്തിന് അനുകൂലമായി വോട്ട് കിട്ടിയതെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. റഷ്യയുടെ ഭാഗമാക്കാന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനോട് അഭ്യര്‍ഥിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് മോസ്കോയിലെ പ്രസിദ്ധമായ റെഡ് സ്ക്വയറില്‍ പുട്ടിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഹിതപരിശോധന അനധികൃതമാണെന്നും ഫലം അംഗീകരിക്കില്ലെന്നുമാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഹിതപരിശോധനയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരുമെന്ന് യുഎസ് വ്യക്തമാക്കി.

Advertisment