Advertisment

അയര്‍ലന്‍ഡില്‍ ചൈനയുടെ അനധികൃത പോലീസ് സ്റ്റേഷന്‍

author-image
athira kk
Updated On
New Update

ഡബ്ളിന്‍: അയര്‍ലന്‍ഡും ക്യാനഡയും അടക്കമുള്ള രാജ്യങ്ങളില്‍ ചൈന അനധികൃത പോലീസ് സ്റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്. ചൈനയുടെ പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരെ അടക്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Advertisment

publive-image

ഇക്കൂടത്തില്‍, ചൈനയിലെ പബ്ളിക് സെക്യൂരിറ്റി ബ്യൂറോയുമായി ബന്ധമുള്ള പോലീസ് സര്‍വീസ് സ്റ്റേഷനുകളാണ് കാനഡയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഗ്രേറ്റര്‍ ടൊറോന്റോ മേഖലയില്‍ മാത്രം മൂന്ന് സ്റ്റേഷനുകളുണ്ട്. ചൈനീസ് വിരുദ്ധനീക്കങ്ങളെ നേരിടുകയാണ് ഇവയുടെ ലക്ഷ്യം.

ലോകത്തെ 21 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ടെന്ന് ചൈനയിലെ ഫുജോവു പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇവ യഥാര്‍ഥത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാണെന്നാണ് ചൈനയുടെ വിശദീകരണം. തീവ്രവാദനീക്കങ്ങളെ ചെറുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത് ആവശ്യമാണെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.

യുൈ്രകന്‍, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അംഗീകാരം നല്‍കിയിട്ടില്ലെന്നും സൂചന.

Advertisment