Advertisment

ഡോമിനോസ് പിസ അയര്‍ലണ്ടില്‍ 1,000 ജീവനക്കാരെ പുതിയതായി നിയമിക്കുന്നു

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ഡോമിനോസ് പിസ 1,000 ജീവനക്കാരെ പുതിയതായി നിയമിക്കുന്നു.ഇന്‍-സ്റ്റോര്‍ ജീവനക്കാരും ഡെലിവറി ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഫുള്‍ ടൈം ,പാര്‍ട്ട് ടൈം നിയമനങ്ങളാണുണ്ടാവുക.

Advertisment

publive-image

രാജ്യാന്തര ഫുട്ബോള്‍ തിരക്കും ഫെസ്റ്റിവല്‍ സീസണും കണക്കിലെടുത്താണ് ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഈ കാലയളവില്‍ ഏകദേശം 700,000 പിസ്സകളുടെ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നതെന്ന് ഡോമിനോസ് പിസ്സ ഗ്രൂപ്പ് സി ഇ ഒ സ്‌കോട്ട് ബുഷ് പറഞ്ഞു.

ഡോമിനോസ് പിസ്സ ഗ്രൂപ്പിന് യുകെയിലും അയര്‍ലണ്ടിലുമായി 1,200 സ്റ്റോറുകളാണുള്ളത്.വര്‍ഷം 106 മില്യണിലധികം പിസ്സകളാണ് ആകെ വിതരണം ചെയ്യുന്നത്.നിലവില്‍ 35,000 ജീവനക്കാരുമുണ്ട്.

തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കും പഠനത്തിനും കുടുംബജീവിതത്തിനും അനുയോജ്യമായ നിലയില്‍ ഇന്‍-സ്റ്റോര്‍,ഡ്രൈവര്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് കമ്പനി ഓഫര്‍ ചെയ്യുന്നതെന്നും സി ഇ ഒ പറഞ്ഞു.

Advertisment