Advertisment

യു എസ് പൗരന്മാർ ഉടൻ റഷ്യ വിടാൻ നിർദേശം 

author-image
athira kk
Updated On
New Update

വാഷിങ് ടൺ : യു എസ് പൗരന്മാർ ഉടൻ റഷ്യ വിടാൻ മോസ്കോവിലെ എംബസി നിർദേശം നൽകി. രണ്ടു രാജ്യങ്ങളിൽ പൗരത്വമുള്ളവരെ റഷ്യ സൈന്യത്തിലേക്കു നിർബന്ധിച്ചു എടുക്കുന്നു എന്ന വാർത്ത വന്നത് കൊണ്ടാണിത്.

Advertisment

publive-image

യു എസ് പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.  യുക്രൈനു $ 1.1 ബില്യന്റെ യു എസ് സുരക്ഷാ സഹായം കൂടി ബുധനാഴ്ച യു എസ് പ്രഖ്യാപിച്ചു. ജൂണിൽ നൽകിയ $1 ബില്യനു പിന്നാലെയുള്ള ഈ സഹായവും ആയുധങ്ങളാണ്.

ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനം 18 എണ്ണം നൽകും. 150 സായുധ വാഹനങ്ങൾ, ആയുധങ്ങൾ കൊണ്ടുപോകുന്ന 150 വാഹനങ്ങൾ, 40 ട്രക്കുകൾ, 80 ട്രെയിലറുകൾ ഇവയൊക്കെ ഉൾപ്പെടുന്നു.

പെന്റഗൺ പറഞ്ഞു: "യുക്രൈന്റെ അടിയന്തരവും ദീർഘകാലവുമായ ആവശ്യങ്ങൾ നേരിടാൻ അവരോടൊപ്പം നിന്നു നമ്മൾ പ്രവർത്തിക്കുന്നുണ്ട്."

യുദ്ധം ആരംഭിച്ച ശേഷം യു എസ് ഇതിനു മുൻപ് 21 പ്രാവശ്യം സഹായം നൽകിക്കഴിഞ്ഞു. മൊത്തം $16.2 ബില്യൺ.

 

 

Advertisment