Advertisment

കോളിഫ്‌ളവര്‍ ബോക്‌സിനകത്ത് മയക്കുമരുന്ന്- പ്രതിക്ക് ജീവപര്യന്തം

author-image
athira kk
Updated On
New Update

ഡാളസ് : മില്യന്‍ കണക്കിന് ഡോളര്‍ വിലയുള്ള(മെത്താ ആംപിറ്റാമിന്‍) മയക്കുമരുന്ന് കോളിഫ്‌ലവര്‍ ബോക്‌സിനകത്ത് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഡാളസ്സില്‍ നിന്നുള്ള ഒക്വിന്‍ സലിനാസിന്(48) ജീവപര്യന്തം ജയിലിലടച്ചു കൊണ്ട് യു.എസ്. ജഡ്ജ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഉത്തരവിട്ടതായി നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ടെക്‌സസ് യു.എസ്. അറ്റോര്‍ണി ഓഫീസ് സെപ്റ്റംബര്‍ 28 ബുധനാഴ്ച വെളിപ്പെടുത്തി.

Advertisment

publive-image

കഴിഞ്ഞ മാര്‍ച്ചു മാസമാണ് ഈ ഗൂഢാലോചന കുറ്റത്തിന് പ്രതികുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2021 ആഗസ്റ്റ് മാസം 247 കിലോഗ്രാം മെത്ത് ആംപിറ്റാമിന്‍ എന്ന മയക്കുമരുന്ന് കോളിഫ്‌ളവര്‍ ബോക്‌സിനകത്ത് ഒളിച്ചുവെച്ചു കടത്താന്‍ ശ്രമിച്ചതാണ് പോലീസ് പിടികൂടിയത്. 3.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഈ മയക്കുമരുന്ന്.

ഡാളസ്, ഫോര്‍ട്ട് വര്‍ത്ത്, ഹിക്കറിക്രീര്‍ക്ക്, ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇതിനെ കുറിച്ചു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മെക്‌സിക്കോയില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിയതെന്നും, മയക്കുമരുന്ന് കടത്തുന്നവരുടെ സംരക്ഷണത്തിനായി കരുതിയിരുന്ന നാലു തോക്കുകള്‍ പ്രതിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.

അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിനു നേരെ ഭീഷിണിയുയര്‍ത്തുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ഡ്രഗ് കാര്‍ട്ടല്‍സാണ് മയക്കുമരുന്ന് കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത്തരം പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് ലോ.എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

 

 

 

Advertisment