Advertisment

നൊബേല്‍ സമ്മാനം ലഭിച്ച പുരോഹിതനെതിരേ ലൈംഗികാരോപണം, അച്ചടക്ക നടപടി

author-image
athira kk
Updated On
New Update

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബിഷപ് കാര്‍ലോസ് സിമെനിസ് ബെലോയ്ക്കെതിരേ വത്തിക്കാന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. കിഴക്കന്‍ തിമൂറില്‍ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് ബിഷപ് നേരിടുന്നത്.

Advertisment

publive-image

1990കളിലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം. ഡച്ച് മാസികയിലാണ് ഇതെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. ഇതെത്തുടര്‍ന്ന് അന്വേഷണം നടത്തി സ്ഥിരീകരിച്ചാണ് വത്തിക്കാന്‍ നടപടി സ്വീകരിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പണം നല്‍കിയതായും ഇരകളിലൊരാള്‍ ഡച്ച് മാഗസിനോട് പറഞ്ഞിരുന്നു.

കിഴക്കന്‍ തിമൂറിലെ സംഘര്‍ഷത്തിന് നീതിപൂര്‍വവും സമാധാനപരവുമായ പരിഹാരത്തിനായി പ്രവര്‍ത്തിച്ചതിന് 1996ലാണ് ബിഷപ്പിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. മുന്‍ കിഴക്കന്‍ തിമൂര്‍ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍തയ്ക്കൊപ്പം പുരസ്കാരം പങ്കിടുകയായിരുന്നു.

Advertisment