Advertisment

റോഹിങ്ക്യകള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണം: ആംനസ്ററി

author-image
athira kk
Updated On
New Update

ലണ്ടന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ ജനവിഭാഗത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് ഇടം കൊടുത്ത ഫെയ്സ്ബുക്ക് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്ററി ഇന്റര്‍നാഷണള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Advertisment

publive-image

റോഹിങ്ക്യന്‍ ഇരകളുടെ കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. റോഹിങ്ക്യന്‍ വിരുദ്ധ പ്രചരണം തടയുന്നതിന് ഫെയ്സ്ബുക്ക് നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം.

വര്‍ഷങ്ങളായി തുടര്‍ന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി തവണ റോഹിങ്ക്യകള്‍ ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 2017ലെ കൂട്ടക്കൊലയില്‍ കലാശിക്കുന്നത് വരെ റോഹിങ്ക്യകള്‍ക്കെതിരെ അക്രമാസക്തമായ വിദ്വേഷം പരത്താന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Advertisment