Advertisment

റഷ്യ ~ ജര്‍മനി വാതക പൈപ്പ്ലൈനില്‍ നാലാമതും ചോര്‍ച്ച

author-image
athira kk
Updated On
New Update

ബര്‍ലിന്‍: റഷ്യയില്‍നിന്നു ജര്‍മനിയിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന നോഡ് സ്ട്രീം പൈപ്പ്ലൈനില്‍ നാലാം തവണയും ചോര്‍ച്ച കണ്ടെത്തി. ബാള്‍ട്ടിക് കടലിലിനടിയിലാണ് ചോര്‍ച്ച.

Advertisment

publive-image

സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്നാണ് സംശയിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയിരുന്നില്ല. ഉപരോധത്തിനു പ്രതികാരമെന്നോണം പല കാരണങ്ങള്‍ പറഞ്ഞ് യൂറോപ്പിന് ഇന്ധനം നല്‍കുന്നത് റഷ്യ പലപ്പോഴായി തടസപ്പെടുത്തി വരുകയാണ്.

യൂറോപ്പിലേക്കുള്ള വാതക പൈപ്പ്ലൈനിലൂടെയുള്ള ഇന്ധന വിതരണം കുറച്ചു കാലമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത്രയധികം ചോര്‍ച്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് അടിയന്തരമായി പുനസ്ഥാപിക്കാനും സാധിക്കില്ല.

ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ഇന്ധന ക്ഷാമമാണ് നേരിടുന്നത്. അടുത്ത മാസത്തോടെ ശീതകാലം കടുക്കുമ്പോള്‍ ഇത് കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

Advertisment