Advertisment

യുക്രെയ്നിലെ ഹിതപരിശോധന തട്ടിപ്പ്: ജര്‍മനി

author-image
athira kk
Updated On
New Update

ബര്‍ലിന്‍: യുക്രെയ്ന്റെ നാലു പ്രവിശ്യകള്‍ തങ്ങളോടു കൂടിച്ചേര്‍ക്കാന്‍ റഷ്യ നടത്തിയ ഹിതപരിശോധന തട്ടിപ്പെന്ന് ജര്‍മനി. യുക്രെയ്ന്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്ന ആരോപണത്തിന് യുഎസും പിന്തുണ നല്‍കുന്നു.

Advertisment

publive-image

കൂട്ടിച്ചേര്‍ക്കുന്ന പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ കയ്യടക്കിയ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഓരോന്നായി യുക്രെയ്ന്‍ സേന തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു റഷ്യയുടെ കൂട്ടിച്ചേര്‍ക്കല്‍ നടപടി. 2014 ല്‍ ക്രിമിയ കൂട്ടിച്ചേര്‍ക്കാനും റഷ്യ ഇതേ രീതിയാണു പിന്തുടര്‍ന്നത്.

യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരെയുള്ള ലിമാനിനു ചുറ്റുമുള്ള കൂടുതല്‍ ഗ്രാമങ്ങള്‍ യുക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Advertisment