Advertisment

നാല് യുക്രെയ്ന്‍ പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന പ്രഖ്യാപനം വെള്ളിയാഴ്ച

author-image
athira kk
Updated On
New Update

കീവ്: യുക്രെയ്നില്‍ റഷ്യ നടത്തിയ ഹിതപരിശോധനാഫലം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, നാല് പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന പ്രഖ്യാപനം പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച നടക്കും.

Advertisment

publive-image

നിലവില്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ മേഖളയിലെ നാലു പ്രദേശങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയായിരുന്നു ഹിതപരിശോധനാ വോട്ടെടുപ്പ്. ലുഹാന്‍സ്കില്‍ (98%, ഡോണെറ്റ്സ്കില്‍ 99%, ഹേഴ്സനില്‍ 87%, സാപൊറീഷ്യയില്‍ 93% എന്നിങ്ങനെ അനുകൂല വോട്ട് ലഭിച്ചതായും റഷ്യ അവകാശപ്പെടുന്നു.

യുക്രെയ്ന്റെ പതിനഞ്ച് ശതമാനത്തോളം ഭൂഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഈ നാല് പ്രവിശ്യകള്‍. നാല് പ്രവിശ്യകളിലെയും റഷ്യന്‍ അനുകൂല നേതാക്കളായിരിക്കും കൂട്ടിച്ചേര്‍ക്കലിനുള്ള കരാറില്‍ ഒപ്പുവയ്ക്കുക. തുടര്‍ന്ന് റഷ്യന്‍ പാര്‍ലമെന്റ് ഇതു സംബന്ധിച്ച ബില്‍ പാസാക്കും.

Advertisment